ബാലികയെ പീഡിപ്പിച്ച​ കേസിൽ 40 വര്‍ഷം കഠിനതടവ്​

ചങ്ങനാശ്ശേരി: ബാലികയെ പീഡിപ്പിച്ച കേസില്‍ 40 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. എരുമേലി എഴുകുംമണ്ണ് ഈട്ടിക്കല്‍ ജോണ്‍ തോമസിനെയാണ് ചങ്ങനാശ്ശേരി അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്​.

വിവിധ വകുപ്പുകള്‍ പ്രകാരമാണ്​ 40 വര്‍ഷം കഠിനതടവ്. ഇത്​ ഒരുമിച്ച്​ അനുഭവിച്ചാൽ മതിയെന്ന്​ വിധിയില്‍ വ്യക്തമാക്കിയതിനാൽ 20 വര്‍ഷമാകും തടവ്​.

എരുമേലി പൊലീസാണ്​ കേസ്​ രജിസ്​റ്റര്‍ ചെയ്തത്​. പിഴത്തുകയായ ഒരു ലക്ഷം രൂപ പീഡനത്തിരയായ പെണ്‍കുട്ടിക്ക് നല്‍കണം. പിഴ അടച്ചില്ലെങ്കിൽ രണ്ടു വര്‍ഷംകൂടി തടവ് അനുഭവിക്കണമെന്ന്​ ചങ്ങനാശ്ശേരി അതിവേഗ പ്രത്യേക കോടതി ജഡ്ജി പി. ജയചന്ദ്ര​ൻ ഉത്തരവിട്ടു.

പ്രോസിക്യൂഷന്‍ 15 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.എസ്. മനോജ് ഹാജരായി.

Tags:    
News Summary - 40 years imprisonment for molesting a girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.