അസമിലെ പ്രളയത്തിൽ മരണം 30 കവിഞ്ഞു

ഗുവാഹത്തി: അസമിലെ 15 ജില്ലകളെ ബാധിച്ച പ്രളയത്തിൽ മരണസംഖ്യ 30 കവിഞ്ഞതായി അധികൃതർ അറിയിച്ചു. പ്രളയം ഏറ്റവും രൂക്ഷമായ കരിംഗഞ്ചിലെ ബദർപുർ മേഖലയിൽ കഴിഞ്ഞ ദിവസമുണ്ടായ മണ്ണിടിച്ചിലിൽ ഒരു സ്ത്രീയും നാല് കുട്ടികളും ഉൾപ്പെടെ അഞ്ചുപേർ മരിച്ചു. 470 വില്ലേജുകളിലെ 24 റെവന്യൂ സർക്കിളുകളിൽ വെള്ളപ്പൊക്കം രൂക്ഷമാണ്. 1300 ഹെക്ടറിലേറെ കൃഷിനാശവും റിപ്പോർട്ട് ചെയ്തു.

43 ദുരിതാശ്വാസ ക്യാമ്പുകളിലായി 5114 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. നദികൾ കരകവിഞ്ഞ് ഒഴുകിയതോടെ റോഡുകൾക്കും പാലങ്ങൾക്കും വലിയ കേടുപാട് സംഭവിച്ചിട്ടുണ്ട്. ലഖിംപുർ, ഹോജായ്, ബോൺഗായ്ഗാവ്, ധേമാജി, നൽബാരി, ദരാങ്, കൊക്രജാർ തുടങ്ങിയ ജില്ലകളേയും പ്രളയം ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം റിമാൽ ചുഴലിക്കാറ്റ് സംസ്ഥാനത്ത് വീശിയടിച്ചതോടെയാണ് മഴ ശക്തിപ്രാപിച്ചത്.

Tags:    
News Summary - 30 Dead, Over 1.6 Lakh Affected As Assam Flood

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.