വാഗമൺ: പിറന്നാളാഘോഷത്തിന് എന്ന് പറഞ്ഞാണ് സ്വകാര്യ വ്യക്തികള്‍ വാഗമണ്ണിലെ ക്ലിഫ് ഇന്‍ റിസോര്‍ട്ടില്‍ മുറി എടുത്തതെന്ന് റിസോര്‍ട്ട് ഉടമ ഷാജി കുറ്റിക്കാടന്‍. മൂന്ന് മുറികളാണ് ബുക് ചെയ്തത്. കൂടുതല്‍ പേരെത്തിയപ്പോൾ ചോദ്യം ചെയ്തിരുന്നു. എന്നാൽ എട്ടുമണിക്കു മുമ്പ് തിരികെ പോവുമെന്ന് ഉറപ്പു ലഭിച്ചെന്നും സി.പി.ഐ നേതാവും ഏലപ്പറ മുൻ പഞ്ചായത്ത് പ്രസിഡന്‍റുമായ ഷാജി കുറ്റിക്കാടന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്നലെ വൈകുന്നേരം തുടങ്ങിയ നിശാ പാർട്ടിയെ കുറിച്ച് ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ജില്ലാ നാർക്കോട്ടിക് സെല്ലിന്‍റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ എൽ.എസ്.ഡിയും ഹെറോയിനും കഞ്ചാവും ഉൾപ്പെടെ വൻ മയക്കുമരുന്ന് ശേഖരമാണ് പിടിച്ചെടുത്തിട്ടുള്ളത്. പാർട്ടിയിൽ പങ്കെടുത്ത ഇരുപത്തിയഞ്ചോളം സ്ത്രീകൾ ഉൾപ്പടെ അറുപത് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്.
എന്നാൽ ഇവരെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് പുറത്തുവിടുന്നില്ലെന്നാണ് കോൺഗ്രസിന്‍റെ ആക്ഷേപം. കസ്റ്റഡിയിലുള്ളവരെ രക്ഷിക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്നാണ് ആരോപണം. നിശാപാര്‍ട്ടി നടന്ന റിസോര്‍ട്ടിലെത്തിയ കോണ്‍ഗ്രസ് സംഘത്തെ പൊലീസ് തടഞ്ഞു. ഡി.സി.സി പ്രസിഡന്‍റ് ഇബ്രാഹിംകുട്ടി കല്ലാറിന്‍റെ നേതൃത്വത്തില്‍ കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.