ഗുരുവായൂരിൽ 29 ജീവനക്കാര്‍ക്ക് കൂടി കോവിഡ്

ഗു​രു​വാ​യൂ​ര്‍: ക്ഷേ​ത്ര​ന​ഗ​ര​ത്തി​ലെ കോ​വി​ഡ് വ്യാ​പ​നം ഗു​രു​ത​രം. ദേ​വ​സ്വം ജീ​വ​ന​ക്കാ​ർ​ക്ക്​ ശ​നി​യാ​ഴ്ച ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 29 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

ദേ​വ​സ്വം മെ​ഡി​ക്ക​ൽ സെൻറ​റി​ൽ ആ​രോ​ഗ്യ വ​കു​പ്പ് 151 പേ​ർ​ക്ക് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 18 പേ​ർ​ക്കും ദേ​വ​സ്വം ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ളി​ൽ സ്വ​കാ​ര്യ ലാ​ബി​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ 271 പേ​ർ​ക്ക് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 11 പേ​ർ​ക്കു​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. നേ​ര​േ​ത്ത 46 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​തോ​ടെ ആ​കെ എ​ണ്ണം 75 ആ​യി.

ര​ണ്ട്​ ദി​വ​സ​ങ്ങ​ളി​ലാ​യി ക്ഷേ​ത്ര​ത്തി​ലെ 575 ജീ​വ​ന​ക്കാ​ർ​ക്കാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. 1300ലേ​റെ പേ​ർ​ക്ക് പ​രി​ശോ​ധ​ന ബാ​ക്കി​യു​ണ്ട്. ഇ​നി ചൊ​വ്വാ​ഴ്ച​യാ​ണ് പ​രി​ശോ​ധ​ന. കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ന്ന്​ ക്ഷേ​ത്ര​ത്തി​ൽ ഭ​ക്ത​രെ പ്ര​വേ​ശി​പ്പി​ക്കു​ന്നി​ല്ല. നേ​ര​േ​ത്ത ബു​ക്ക് ചെ​യ്തി​രു​ന്ന നാ​ല് വി​വാ​ഹ​ങ്ങ​ൾ ശ​നി​യാ​ഴ്ച ന​ട​ന്നു. ഞാ​യ​റാ​ഴ്ച മു​ത​ൽ വി​വാ​ഹ​ങ്ങ​ളും ഇ​ല്ല. ക്ഷേ​ത്രം നി​ൽ​ക്കു​ന്ന പ്ര​ദേ​ശം ക​ണ്ടെ​യ്ൻ​മെൻറ് സോ​ണാ​ക്കി. ഇ​ന്ന​ർ റി​ങ് റോ​ഡി​ലേ​ക്കു​ള്ള റോ​ഡു​ക​ളെ​ല്ലാം പൊ​ലീ​സ് അ​ട​ച്ചു​കെ​ട്ടി.

Tags:    
News Summary - 29 guruvayoor temple staff tested covid positive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.