കൊച്ചി: പട്ടികജാതി ഫണ്ടിൽ സംസ്ഥാന റിസോഴ്സ് സെൻററിന് (എസ്.ആർ.സി) നൽകിയ 2.24 കോടി പ്രയോജനമില്ലാതെ പോയെന്ന് അന്വേഷണ റിപ്പോർട്ട്. "പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റാലിറ്റി മാനേജ്‌മെൻറ്, കാറ്ററിങ് കോഴ്‌സ്"ൽ 1000 എസ്.സി. വിദ്യാർഥികൾക്ക് പരിശീലനം നൽകുന്ന പദ്ധതിയിലാണ് ക്രമക്കേട് നടന്നത്. മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ റിസോഴ്‌സ് സെൻററാണ് (എസ്.ആർ.സി) തട്ടിപ്പ് നടത്തിയത്. പട്ടിക ജാതി ഡയറക്ടറേറ്റിന് ഉദ്യോഗസ്തർ തട്ടിപ്പിന് കുടപിടിച്ചു. 2016 ഡിസംബർ 16 ലെ സർക്കാർ ഉത്തരവ് പ്രകാരം ഡയറക്ടറേറ്റും റിസോഴ്‌സ് സെൻററും തമ്മിൽ 2016 ഡിസംബർ 22 നാണ് ധാരണാപത്രം ഒപ്പുവെച്ചത്. കോഴ്സ് നടത്തിയതുമായി ബന്ധപ്പെട്ട് ഫയലുകൾ എ.ജി ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്.
2.24 കോടി രൂപ ചെലവഴിച്ച് നടത്തിയ ഈ കോഴിസ്ൻെറ സർട്ടിഫിക്കറ്റ് ഏതെങ്കിലും സർവകലാശാല അംഗീകരിച്ചിട്ടുണ്ടോ ആരും പരിശോധിച്ചില്ല. കോഴ്സ് നടത്തി നാലുവർഷത്തിനുശേഷവും രേഖകളെല്ലാം അപൂർണവും അവ്യക്തവുമാണ്. ഇക്കാര്യത്തിൽ ഗുരുതരമായ ക്രമക്കേട് നടന്നു. എ.ജി ഓഡിറ്റിൽ എസ്.ആർ.സിയുടെ എല്ലാ വീഴ്ചകളും ഡയറക്ടറേറ്റ് അംഗീകരിച്ചു. ഇനി അറിയേണ്ടത് കോഴ്‌സിനായി ചെലവഴിച്ച 2.24 കോടി ആരുടെയൊക്കെ പോക്കറ്റിലായി എന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.