Posted On
date_range Updated On
date_range തദ്ദേശ സ്ഥാപനങ്ങൾക്ക് 210.51 കോടി കൂടി അനുവദിച്ചു
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഈ സാമ്പത്തിക വർഷത്തിലെ പൊതു ആവശ്യ ഫണ്ടിൽ ആദ്യ ഗഡു അനുവദിച്ചു. ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 210.51 കോടി രൂപയാണ് അനുവദിച്ചത്. ഗ്രാമ പഞ്ചായത്തുകൾക്ക് 149.53 കോടി കോടി രൂപ ലഭിക്കും. ബ്ലോക്ക് പഞ്ചായത്തുകൾക്ക് 10.02 കോടിയും, ജില്ല പഞ്ചായത്തുകൾക്ക് 7.05 കോടിയും, മുൻസിപ്പാലിറ്റികൾക്ക് 25.72 കോടിയും, കോർപറേഷനുകൾക്ക് 18.18 കോടി രൂപയുമാണ് ലഭിക്കുക.
തദ്ദേശ സ്ഥാപനങ്ങൾക്ക് കഴിഞ്ഞ മാസം ആകെ 3297 കോടി രൂപ അനുവദിച്ചിരുന്നു. ഇതിൽ 1905 കോടി പദ്ധതി വിഹിതത്തിന്‍റെ ആദ്യഗഡുവാണ്. മെയിന്‍റനൻസ് ഗ്രാന്‍റിന്‍റെ ആദ്യ ഗഡു 1377 കോടി രൂപയും നൽകി. വരുമാനം കുറവായ 51 ഗ്രാമപഞ്ചായത്തുകൾക്കും മുനിസിപ്പാലിറ്റുകൾക്കുമായി 15 കോടി രൂപ ഗ്യാപ് ഫണ്ടും അനുവദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.