മെഡിക്കല്‍, ഡെന്‍റല്‍: ഇന്ന് സ്പോട്ട് അഡ്മിഷന്‍

തിരുവനന്തപുരം: ഉയര്‍ന്ന റാങ്കുകാരെ മെച്ചപ്പെട്ട കോളജുകളിലേക്ക് പരിഗണിക്കുന്നില്ളെന്ന പരാതിക്കിടെ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശപരീക്ഷാ കമീഷണറുടെ സ്പോട്ട് അഡ്മിഷന്‍.  ഇതിനോടകം പ്രവേശം നേടിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് സ്പോട്ട് അഡ്മിഷന്‍ വഴി ഉയര്‍ന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കാന്‍ അനുമതി നല്‍കാത്തതാണ് പ്രതിഷേധത്തിന് കാരണം. സ്പോട്ട് അഡ്മിഷന് സ്വാശ്രയ മെഡിക്കല്‍, ഡെന്‍റല്‍ കോളജുകളില്‍ പ്രവേശം നേടിയ വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാനാവില്ളെന്നാണ് പ്രവേശപരീക്ഷാകമീഷണര്‍ അറിയിച്ചത്. ഇതുകാരണം  ഉയര്‍ന്ന റാങ്കുകാര്‍ക്ക് താല്‍പര്യമുള്ള കോളജില്‍ പ്രവേശം ലഭിക്കില്ളെന്നാണ് പരാതി. എന്നാല്‍ ഇവരെക്കാള്‍ റാങ്കില്‍ പിറകില്‍ നില്‍ക്കുന്നവര്‍ക്ക്  സ്പോട്ട് അഡ്മിഷനിലൂടെ  മികച്ച കോളജുകളിലോ കോഴ്സിലോ പ്രവേശം ലഭിക്കുമെന്നും ഇവര്‍ പറയുന്നു.

അഖിലേന്ത്യ ക്വോട്ടയില്‍ നിന്ന് തിരികെ ലഭിച്ച 15  മെഡിക്കല്‍ സീറ്റുകളിലേക്കും 26  ഡെന്‍റല്‍ സീറ്റുകളിലേക്കുമാണ് വെള്ളിയാഴ്ച രാവിലെ പത്തിന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഓഡിറ്റോറിയത്തില്‍ സ്പോട്ട് അഡ്മിഷന്‍ നടക്കുന്നത്. ഗോകുലം മെഡിക്കല്‍ കോളജിലെ 50 മെഡിക്കല്‍ സീറ്റുകളിലേക്കും ശ്രീശങ്കര ഡെന്‍റല്‍ കോളജിലെ 25 സീറ്റുകളിലേക്കും സ്പോട്ട് അഡ്മിഷന്‍ നടത്തും. അതേസമയം, ഏകീകൃതപ്രവേശം സംബന്ധിച്ച സുപ്രീം കോടതിവിധിയുടെ പശ്ചാത്തലത്തില്‍ ജയിംസ് കമ്മിറ്റി പ്രത്യേക യോഗം ചേരുന്നുണ്ട്.

സര്‍ക്കാറുമായി കരാര്‍ ഒപ്പിടാതെ സ്വന്തം നിലയില്‍ പ്രവേശം നടത്തുന്ന കോളജുകളെ സംബന്ധിച്ചും പ്രവേശ പട്ടിക പ്രസിദ്ധീകരിക്കാത്ത കോളജുകള്‍ക്കെതിരെയും സ്വീകരിക്കേണ്ട നടപടികള്‍ കമ്മിറ്റി ചര്‍ച്ച ചെയ്യും. ഗോകുലം മെഡിക്കല്‍ കോളജിന് ലോധകമ്മിറ്റി അനുമതിയോടെ അധികം ലഭിച്ച സീറ്റുകളിലെ പ്രവേശനടപടികള്‍ പരസ്യപ്പെടുത്തണമെന്ന് ജയിംസ് കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.