എ പ്ളസ് സമ്മര്‍ദം വിദ്യാര്‍ഥികളെ ലഹരിയിലേക്ക് നയിക്കുന്നു –ഋഷിരാജ് സിങ്

കോഴിക്കോട്: സമ്പൂര്‍ണ എ പ്ളസിന് വേണ്ടിയുള്ള രക്ഷിതാക്കളുടെ സമ്മര്‍ദം വിദ്യാര്‍ഥികളെ ലഹരിയിലേക്ക് നയിക്കുകയാണെന്ന് എക്സൈസ് കമീഷണര്‍ ഋഷിരാജ് സിങ്. കേരള മദ്യനിരോധന സമിതിയുടെ മന്മഥന്‍ജി അവാര്‍ഡ് ഹോളിക്രോസ് കോളജിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാര്‍ഥികള്‍ ആദ്യം രസത്തിന് ലഹരി ഉപയോഗിച്ചുതുടങ്ങി പിന്നീട് ശീലമായി മാറുകയാണ്. സംസ്ഥാനത്ത് മയക്കുമരുന്ന് ഉപയോഗം വ്യാപകമാവുന്നുണ്ട്. ഇതിനെതിരെ സര്‍ക്കാര്‍ എല്ലാ വിദ്യാലയങ്ങളിലും മദ്യവിരുദ്ധ ക്ളബുകള്‍ രൂപവത്കരിക്കാനുള്ള നീക്കത്തിലാണ്. നൂറു ദിവത്തിനിടെ 11,000 ലഹരിവിരുദ്ധ ക്ളാസുകള്‍ നടത്തി. ആയിരം വിദ്യാര്‍ഥികളുമായി സംവദിച്ചു. ലഹരിക്കെതിരെ വിദ്യാര്‍ഥികള്‍ മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.