മാണി ഗ്രൂപ്പി​െൻറ സമ്മർദം; കോളജ്​ പരിപാടിയിൽ നിന്ന്​ ജേക്കബ്​ തോമസിനെ ഒഴിവാക്കി

കോട്ടയം: മാണി ഗ്രൂപ്പി​​െൻറ കടുത്ത സമ്മർദത്തെ തുടർന്ന് പാലാ സ​െൻറ്​ തോമസ്​ കോളജിൽ നടത്താനിരുന്ന പരിപാടിയിൽ നിന്ന്  വിജിലൻസ്​ ഡയറക്​ടർ ജേക്കബ്​ തോമസിനെ ഒഴിവാക്കി. ഇൗ മാസം 29ന്​ പൂർവ വിദ്യാർഥി സംഘടന നടത്താനിരുന്ന പരിപാടിയിൽ മുഖ്യ പ്രഭാഷകനായാണ്​ ജേക്കബ്​ തോമസിനെ ക്ഷണിച്ചിരുന്നത്.  എന്നാൽ ബാർ കോഴക്കേസിൽ കെ.എം മാണിക്കെതിരെ അന്വേഷണം നടത്തുന്നയാളെ പരിപാടിയിൽ പ​െങ്കടുപ്പിക്കരുതെന്ന്​ മുതിർന്ന കോൺഗ്രസ്​ നേതാക്കൾ കോളജ്​ അധികൃതരെ ഭീഷണിപ്പെടുത്തിയതി​നെ തുടർന്നാണ്​ വിജിലൻസ്​ ഡയറക്​ടറെ ഒഴിവാക്കിയത്​. 

ചടങ്ങിനായി  നാലു മാസം മു​മ്പ്​ സംഘാടകർ ജേക്കബ്​ തോമസിനെ കാണുകയും അദ്ദേഹം വരാമെന്ന്​ അറിയിക്കുകയും ചെയ്​തിരുന്നു. ഇതിനിടയിലാണ്​ വിജിലൻസ്​ ഡയറക്​ടർ ബാർ കോഴക്കേസ്​ ഏറ്റെടുക്കുകയും മാണിയെ കുറ്റക്കാരനായി ക​ണ്ടെത്തുകയും ചെയ്​തത്​. മാണിയെ കേസിൽ നിന്ന്​ ഒഴിവാക്കാൻ ജേക്കബ്​ തോമസിനുമേൽ വിവിധ തലങ്ങളിൽ നിന്ന്​ സമ്മർദമുണ്ടായെങ്കിലും  അദ്ദേഹം വഴങ്ങാൻ തയ്യാറാവാതിരുന്നതും ഇപ്പോഴത്തെ നീക്കത്തിന്​ പിന്നിലുണ്ട്​.  

പരിപാടി നടത്തിയാൽ കോളജിനെതിരെ രംഗത്ത്​ വരുമെന്ന്​ ചിലർ ഭീഷണി മുഴക്കുകയും ​ചെയ്തു. ഇതിനെ തുടർന്ന്​ പരിപാടി ഉപേക്ഷിക്കുകയാണെന്നും സംഘാടകർ അറിയിച്ചു​. എന്നാൽ ചടങ്ങ്​ ഉപേക്ഷിച്ചിട്ടില്ലെന്നും മാറ്റിവെക്കുക മാത്രമാണ്​ ചെയ്​തതെന്നുമാണ്​ കോളജ്​ പ്രിൻസിപ്പൽ പ്രതികരിച്ചത്​. 


 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.