കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയുടെ ആദ്യയോഗം ഇന്ന്

തിരുവനന്തപുരം: നയരൂപവത്കരണത്തിനും പാര്‍ട്ടി പുന$സംഘടനക്കുമായി ഹൈകമാന്‍ഡ് രൂപവത്കരിച്ച കെ.പി.സി.സി രാഷ്ട്രീയകാര്യസമിതിയുടെ ആദ്യയോഗം ശനിയാഴ്ച നടക്കും. രാവിലെ 11.30ന് ഇന്ദിര ഭവനില്‍ ചേരുന്ന യോഗത്തില്‍ സംസ്ഥാനത്തിന്‍െറ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകള്‍ വാസ്നിക്കും സെക്രട്ടറി ദീപക് ബാബ്റിയയും പങ്കെടുക്കും. തെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ ഉടലെടുത്ത ചേരിതിരിവ് അവസാനിപ്പിക്കാനാണ് 21 അംഗ സമിതി രൂപവത്കരിച്ചത്.

സമിതിയുടെ പ്രവര്‍ത്തനം സംബന്ധിച്ച മാര്‍ഗനിര്‍ദേശം ആദ്യയോഗത്തിലുണ്ടാകും. പാര്‍ട്ടി പുന$സംഘടന, കെ. ബാബുവിനെതിരായ വിജിലന്‍സ് അന്വേഷണത്തിലെ പാര്‍ട്ടി നിലപാട് എന്നിവയും ചര്‍ച്ചയാകും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.