ന്യായമായ കാര്യം ചെയ്യാനും മാണിയുടെ കേസ് തടസ്സമായി –ധനമന്ത്രി

ന്യൂഡല്‍ഹി: കെ.എം. മാണി ധനമന്ത്രിയായിരുന്ന കാലത്ത് വിലപേശലിന്‍െറ അടിസ്ഥാനത്തില്‍ ബജറ്റ് നിര്‍ദേശങ്ങള്‍ രൂപപ്പെടുത്തിയെന്ന പ്രശ്നത്തോടെ തീരുമാനമെടുക്കുന്നതില്‍ വലിയ ജാഗ്രത പാലിക്കാന്‍ താന്‍ നിര്‍ബന്ധിതനായെന്ന് ധനമന്ത്രി തോമസ് ഐസക്. ന്യായമായ കാര്യങ്ങള്‍പോലും അനുവദിച്ചുകൊടുക്കാന്‍ കഴിയാത്ത പ്രതിസന്ധി ഇതുമൂലം താന്‍ നേരിടുന്നുണ്ടെന്ന് അദ്ദേഹം വാര്‍ത്താലേഖകരോട് പറഞ്ഞു.
കെ.എം. മാണിയുടെ ധനവകുപ്പിലെ പ്രവര്‍ത്തനങ്ങള്‍ വിജിലന്‍സ് അന്വേഷിക്കുന്നത് ഒരു പാഠമാണ്. സൂക്ഷ്മതയോടെ ഓരോ തീരുമാനവും എടുക്കേണ്ടിയിരിക്കുന്നു. അതുകൊണ്ട് 100 ശതമാനം അംഗീകരിക്കപ്പെടേണ്ട ഒരു നിര്‍ദേശത്തിന്‍െറ കാര്യത്തില്‍പോലും കൂട്ടായ നിര്‍ദേശം ഉയരാതെ തീരുമാനമെടുക്കാന്‍ താനില്ല. ധനമന്ത്രിയുടെ തീരുമാനം സ്വാധീനങ്ങളുടെ അടിസ്ഥാനത്തിലാണെന്നും വിലപേശലുണ്ടെന്നുമൊക്കെ നാളെ ആരോപണമുയര്‍ന്നേക്കാം.

ചില നികുതി നിര്‍ദേശങ്ങളില്‍ സര്‍ക്കാര്‍ ഉദ്ദേശിക്കാത്ത ദോഷവശങ്ങള്‍ പിന്നീട് കണ്ടത്തൊറുണ്ട്. അത് പിന്നീട് തിരുത്തുന്ന രീതിയും ഉണ്ടായിരുന്നു. എന്നാല്‍, അത്തരം തിരുത്തലുകള്‍ക്ക് താനില്ല. സംശയത്തിന്‍െറ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. അതനുസരിച്ച് പെരുമാറാന്‍ ധനമന്ത്രി എന്ന നിലയില്‍ ബാധ്യതയുണ്ട്. ചില തീരുമാനങ്ങള്‍ നടപ്പാക്കുമ്പോള്‍ ചില മേഖലകള്‍ക്ക് ദോഷമുണ്ടായേക്കാം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു യോഗത്തില്‍ അപമര്യാദയായി പെരുമാറിയതിനത്തെുടര്‍ന്ന് താന്‍ രാജിവെക്കാന്‍ ഒരുങ്ങിയെന്ന് പ്രചരിച്ച വാര്‍ത്ത കെട്ടുകഥയാണെന്ന് തോമസ് ഐസക് പറഞ്ഞു. ധനമന്ത്രിയെന്ന നിലയില്‍ പൂര്‍ണ തൃപ്തനാണ്. വിപുലമായ വികസന, ജനക്ഷേമ പരിപാടികള്‍ക്ക് നാലഞ്ചു മാസങ്ങള്‍ക്കകം വ്യക്തമായ കര്‍മരേഖയാവുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ മോശമായി പെരുമാറിയതിനത്തെുടര്‍ന്ന് സി.പി.എം കേന്ദ്ര നേതാക്കളെ തോമസ് ഐസക് രാജി തീരുമാനം അറിയിച്ചുവെന്നും അവരുടെ ഇടപെടലിനത്തെുടര്‍ന്ന് തീരുമാനം മാറ്റിയെന്നും ഒരു പത്രത്തില്‍ വാര്‍ത്ത വന്നിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.