ഭൂരഹിതരില്ലാത്ത കേരളം; അപേക്ഷാ തീയതി നീട്ടണമെന്ന് മനുഷ്യാവകാശ കമീഷന്‍

തിരുവനന്തപുരം: ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നീട്ടണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍.
2014 മാര്‍ച്ച് 31 വരെ ലഭിച്ച അപേക്ഷകളും 2015ലെ ജനസമ്പര്‍ക്ക പരിപാടിയിലും റവന്യൂ അദാലത്തിലും ലഭിച്ച അപേക്ഷകളും മാത്രം പരിഗണിച്ചാല്‍ മതിയെന്നാണ് നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവ്.
പദ്ധതിയിലേക്ക് അപേക്ഷ നല്‍കേണ്ട കാലാവധി ദീര്‍ഘിപ്പിക്കുകയാണെങ്കില്‍ വിവിധ ജില്ലാ കലക്ടറേറ്റുകളില്‍ ലഭിച്ച അപേക്ഷകള്‍ കൂടി പരിഗണിക്കാനാവുമെന്ന് കമീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ഉത്തരവില്‍ പറഞ്ഞു.
അപേക്ഷ സമര്‍പ്പിച്ച് ഓഫിസുകള്‍ തോറും കയറിയിറങ്ങി കഷ്ടപ്പെടുന്ന പരാതിക്കാരുടെ ആശങ്ക എത്രയും വേഗം പരിഹരിക്കേണ്ടതാണെന്ന് കമീഷന്‍ നിരീക്ഷിച്ചു. ഉത്തരവ് റവന്യൂ സെക്രട്ടറിക്ക് കൈമാറി.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.