ഒ.ഡി.എഫ്: സമ്പൂര്‍ണ ശൗചാലയമായത് 263 പഞ്ചായത്തുകളില്‍

പെരിന്തല്‍മണ്ണ: നവംബര്‍ ഒന്നിന് കേരളത്തെ സമ്പൂര്‍ണ ശൗചാലയ സംസ്ഥാനമായി പ്രഖ്യാപിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്‍െറ ഭാഗമായി 40.13 ശതമാനം കക്കൂസുകളുടെ നിര്‍മാണം പൂര്‍ത്തിയായി. ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലുമായി 1,78,447 കക്കൂസുകള്‍ നിര്‍മിക്കാന്‍ ലക്ഷ്യമിടുന്നതില്‍ 71,618 എണ്ണമാണ് പൂര്‍ത്തീകരിച്ചത്. പൊതുസ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജനമില്ലാത്ത (ഓപണ്‍ ഡെഫിക്കേഷന്‍ ഫ്രീ-ഒ.ഡി.എഫ്) പ്രദേശമാക്കി മാറ്റാനുള്ള സ്വച്ഛ്ഭാരത് മിഷന്‍െറ ലക്ഷ്യം കൈവരിക്കാനാണ് കക്കൂസില്ലാത്തവര്‍ക്ക് തദ്ദേശ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ അവ നിര്‍മിച്ചു നല്‍കുന്നത്. സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളില്‍ 263 പഞ്ചായത്തുകള്‍ സമ്പൂര്‍ണ ശൗചാലയമെന്ന ലക്ഷ്യം കൈവരിച്ചു. 44 ദിവസത്തിനകം ഒരു ലക്ഷത്തില്‍പരം കക്കൂസുകള്‍ പൂര്‍ത്തിയാക്കാനുള്ള തിരക്കിലാണ് ഭരണസമിതികള്‍. നിര്‍മാണം പൂര്‍ത്തീകരിക്കുന്നതില്‍ മുന്നില്‍ കണ്ണൂര്‍ ജില്ലയാണ്. 71 ഗ്രാമപഞ്ചായത്തുകളില്‍ 69 എണ്ണത്തിലും നിര്‍മാണം പൂര്‍ത്തിയാക്കി. രണ്ടാം സ്ഥാനത്ത് തൃശൂരാണ്. 86 പഞ്ചായത്തുകളില്‍ 48 എണ്ണത്തിലും പൂര്‍ത്തിയാക്കി. വയനാട് ജില്ലയില്‍ 23 പഞ്ചായത്തുകളില്‍ ഒരിടത്തുപോലും കക്കൂസ് നിര്‍മിച്ചില്ല.

മറ്റ് ജില്ലകളിലെ ഗ്രാമപഞ്ചായത്തുകളുടെ എണ്ണവും ബ്രാക്കറ്റില്‍ നിര്‍മാണം പൂര്‍ത്തീകരിച്ചവയും. തിരുവനന്തപുരം 73 (23) കൊല്ലം 68 (13) പത്തനംതിട്ട 53 (5) ആലപ്പുഴ 72 (16) കോട്ടയം 71 (7) ഇടുക്കി 52 (ഒന്ന്) എറണാകുളം 82 (23) പാലക്കാട് 88 (8) മലപ്പുറം 94 (32) കോഴിക്കോട് 70 (17) കാസര്‍കോട് 38 (ഒന്ന്). ഗുണഭോക്തൃ ലിസ്റ്റ് പ്രകാരം കക്കൂസുകള്‍ സമയബന്ധിതമായി നിര്‍മിക്കാനാവശ്യമായ തുക കണ്ടത്തൊന്‍ തദ്ദേശസ്ഥപനങ്ങള്‍ പാടുപെടുകയാണ്. സ്വച്ഛ്ഭാരത് മിഷന്‍ 15,400 രൂപയാണ് ഒരു ശൗചാലയത്തിന് അനുവദിക്കുന്നത്. ഇതില്‍ 12,000 രൂപ കേന്ദ്രവും ബാക്കി തദ്ദേശ സ്ഥാപനങ്ങളും നല്‍കണം.

വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലെ നിര്‍മാണത്തിന് 25,400 രൂപ അനുവദിക്കും. 15,400 രൂപക്ക് നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ കഴിയില്ളെന്നതാണ് തിരിച്ചടിയാകുന്നത്. തിരുവനന്തപുരം ജില്ലയില്‍ ഫണ്ട് കണ്ടത്തൊന്‍ ജില്ലാ ഭരണകൂടം സോഷ്യല്‍ മീഡിയയിലൂടെ സഹായാഭ്യര്‍ഥന നടത്തുകയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.