ബി.ജെ.പി ദേശീയ കൗണ്‍സില്‍ പ്രതിനിധികള്‍ 22ന് എത്തും

കോഴിക്കോട്: ബി.ജെ.പി ദേശീയ കൗണ്‍സില്‍ സമ്മേളനത്തിലെ 1750  പ്രതിനിധികളും സെപ്റ്റംബര്‍ 22നുതന്നെ കോഴിക്കോട്ടത്തെും. പിറ്റേന്ന് രാവിലെ ഒമ്പതിന് കടവ് റിസോര്‍ട്ടില്‍ ദേശീയ സെക്രട്ടറിമാരുടെ യോഗവും ഉച്ചയോടെ ദേശീയ ഭാരവാഹികള്‍, സംസ്ഥാന പ്രസിഡന്‍റുമാര്‍, ഒമ്പത് സംസ്ഥാനങ്ങളിലെ ബി.ജെ.പി മുഖ്യമന്ത്രിമാര്‍ എന്നിവര്‍ പങ്കെടുക്കുന്ന ദേശീയ നിര്‍വാഹക സമിതി യോഗവും ചേരും. 24ന് ഉച്ചവരെ നീളുന്നതാണ് ദേശീയ നിര്‍വാഹക സമിതി യോഗം. ദേശീയ കൗണ്‍സിലിനത്തെുന്ന മുഴുവന്‍ പേര്‍ക്കും നഗരത്തിലെ പ്രമുഖ ഹോട്ടലുകളിലാണ് താമസ സൗകര്യം.
24ന് ഉച്ചയോടെ കടവ് റിസോര്‍ട്ടിലെ പരിപാടികള്‍ അവസാനിക്കും.

വൈകീട്ട് നാലുമുതല്‍ ആറുവരെ കോഴിക്കോട് കടപ്പുറത്ത് പൊതുസമ്മേളനം. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ഈ ചടങ്ങില്‍ മാത്രമാണ് പൊതുജനങ്ങളെ പ്രവേശിപ്പിക്കുക. 25ന് രാവിലെ ഒമ്പതു മുതല്‍ സ്വപ്നനഗരിയിലാണ് ദേശീയ കൗണ്‍സില്‍ സമ്മേളനം. മോദി പങ്കെടുക്കുന്ന യോഗത്തില്‍ സമ്മേളന പ്രതിനിധികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമാണ് പ്രവേശം. പ്രധാനമന്ത്രിയും ബി.ജെ.പിയുടെ കേന്ദ്ര മന്ത്രിമാരും പങ്കെടുക്കുന്ന സമ്മേളനത്തിന് കൂറ്റന്‍ പന്തലാണ് സ്വപ്നനഗരിയില്‍ ഒരുക്കുന്നത്. ഒന്നര ലക്ഷം ചതുരശ്ര അടിയില്‍ നിര്‍മിക്കുന്ന പന്തല്‍ പൂര്‍ണമായും ശീതീകരിക്കും. പ്രധാനമന്ത്രിയുടെ ഓഫിസ്, മീഡിയ റൂം, മെഡിക്കല്‍ എയ്ഡ് സെന്‍റര്‍, എക്സിബിഷന്‍ കേന്ദ്രം, ഊട്ടുപുര, അടുക്കള തുടങ്ങിയവയെല്ലാം ഉള്‍ക്കൊള്ളുന്നതാണ് പന്തല്‍. വിവിധ സാംസ്കാരിക പരിപാടികളും കൗണ്‍സിലിന്‍െറ ഭാഗമായി നടക്കും.

1967നുശേഷം ആദ്യമായാണ് കോഴിക്കോട്ട് ദേശീയ സംഗമത്തിന് വേദിയാകുന്നത്. ബി.ജെ.പിയുടെ പൂര്‍വ സംഘടന ജനസംഘിന്‍െറ പ്രസിഡന്‍റായി ദീന്‍ദയാല്‍ ഉപാധ്യായ തെരഞ്ഞെടുക്കപ്പെട്ട സംഗമമായിരുന്നു അത്. ഉപാധ്യായയുടെ ഒരു വര്‍ഷം നീളുന്ന ജന്മശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനവും ദേശീയ കൗണ്‍സില്‍ സമ്മേളനത്തില്‍ പ്രധാനമന്ത്രി നിര്‍വഹിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.