തിരുവനന്തപുരം: ജാതി-മത ഭേദങ്ങള്‍ക്കതീതമായ വിശാല മാനവിക ഐക്യം ഉപദേശിച്ച ഗുരുവിന്‍െറ പേരില്‍ സമൂഹത്തില്‍ ജാതി-മത ചിന്തകളുടെ കാലുഷ്യം കലര്‍ത്താന്‍ ശ്രമിക്കുന്നത് ഏറ്റവും വലിയ ഗുരുനിന്ദയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രത്യേക ജാതിയിലും മതത്തിലും തന്നെ ഒതുക്കി ഒടുക്കാന്‍ അനുയായികളില്‍ ചിലര്‍ ഭാവിയില്‍ ശ്രമിക്കുമെന്ന് ഗുരു മുന്‍കൂട്ടി കണ്ടതുകൊണ്ടാകണം 60ാം വയസ്സില്‍ ‘നമുക്ക് ജാതിയില്ല’ വിളംബരം നടത്തിയത്.
വിശ്വമഹാസ്നേഹം ഉള്ളില്‍ തുളുമ്പുന്ന ഗുരുവിന് തന്നെ പ്രത്യേക ജാതിയുടെയും മതത്തിന്‍െറയും ചട്ടക്കൂട്ടിലടയ്ക്കുന്നതിനെക്കാള്‍ ദു$ഖിപ്പിക്കുന്ന മറ്റൊന്നുമുണ്ടായിരിക്കില്ളെന്നും ജാതിയില്ലാ വിളംബരത്തിന്‍െറ 100ാം വാര്‍ഷികം ആചരിക്കുന്ന സാഹചര്യത്തില്‍ ഇക്കാര്യം അടിവരയിട്ട് മനസ്സിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 162ാമത് ശ്രീനാരായണ ഗുരു ജയന്തിയോടനുബന്ധിച്ച് ചെമ്പഴന്തി ഗുരുകുലത്തില്‍ ജയന്തിമഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പിന്നാക്ക ജാതിക്കാര്‍ക്ക് കൂടി വോട്ടുണ്ടെന്ന കാര്യം മനസ്സിലാക്കി അതു കൈക്കലാക്കാനുള്ള തന്ത്രമായാണ് ചിലര്‍ ഗുരു പ്രഖ്യാപനത്തെ വക്രീകരിക്കുന്നത്. തനിക്ക് പ്രത്യേക ജാതിയോടോ മതത്തോടോ മമതയില്ളെന്ന പ്രഖ്യാപനത്തിന്‍െറ ശേഷിക്കുന്ന ഭാഗം കൂടി ചേര്‍ത്ത് വായിക്കുമ്പോഴാണ് ദര്‍ശനങ്ങളുടെ പ്രസ്കതിയും വക്രീകരിക്കാന്‍ ശ്രമിക്കുന്നവരുടെ കുബുദ്ധിയും ബോധ്യപ്പെടുക. ത
ന്‍െറ ശിഷ്യര്‍ ഒരേ സമുദായത്തില്‍നിന്ന് മാത്രമാകരുതെന്നും ഗുരുവിന് നിര്‍ബന്ധമുണ്ടായിരുന്നു. ഗുരു അവസാനമായി പങ്കെടുത്ത എസ്.എന്‍.ഡി.പി യോഗത്തില്‍ പ്രത്യേക വര്‍ഗക്കാരെ മാത്രം ചേര്‍ക്കുന്ന ഒരു സമുദായത്തെ സൃഷ്ടിക്കലാവരുത് സംഘടനയുടെ ലക്ഷ്യം എന്നാണ് ഉപദേശിച്ചത്. എന്നാല്‍, ഇക്കാര്യം ചിലരിന്ന് മറന്നുപോകുന്നത് ഉത്കണ്ഠപ്പെടുത്തുന്നെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.