കുന്ദമംഗലം: മതപ്രഭാഷണത്തിനിടെ കാണിച്ച ക്ളിപ്പിങ് അപകീര്‍ത്തിപ്പെടുത്തിയതായി ആരോപിച്ച് വിദ്യാര്‍ഥിനി പൊലീസില്‍ നല്‍കിയ പരാതിയില്‍ കേസെടുത്തു. കോട്ടക്കല്‍ ഒതുക്കുങ്ങല്‍ സ്വദേശി നൗഷാദ് അഹ്സനിക്കെതിരെയാണ് കുന്ദമംഗലം പൊലീസ് കേസെടുത്തത്. കാരന്തൂര്‍ മര്‍കസ് ലോകോളജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയായ കാസര്‍കോട് സ്വദേശിനിയാണ് പരാതി നല്‍കിയത്. കഴിഞ്ഞ 12ന് മര്‍കസില്‍ സംസ്ഥാന ധനമന്ത്രി തോമസ് ഐസക് പങ്കെടുത്ത ചടങ്ങില്‍ ക്വിസ് മത്സരത്തില്‍ വിജയിച്ച പരാതിക്കാരിക്ക് ഉപഹാരം നല്‍കിയ ശേഷം മന്ത്രി ഹസ്തദാനം ചെയ്ത് അഭിനന്ദിച്ചിരുന്നു.
ഇതിന്‍െറ ക്ളിപ്പിങ് കാണിച്ച് കൈകൊടുത്തത് ഇസ്ലാമിക വിരുദ്ധമാണെന്നും ശരീഅത്ത് നിയമങ്ങള്‍ തെറ്റിച്ചെന്നും നൗഷാദ് അഹ്സനി വിവിധ മതപ്രഭാഷണ വേദികളില്‍ പറഞ്ഞത് തന്നെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ചാണ് പെണ്‍കുട്ടി കുന്ദമംഗലം പൊലീസില്‍ പരാതി നല്‍കിയിരുന്നത്. സബ്ഇന്‍സ്പെക്ടര്‍ എം.ടി. ജേക്കബാണ് കേസന്വേഷിക്കുന്നത്.
സൈബര്‍ സെല്ലിന്‍െറ സഹായത്തോടെ വിഡിയോ പരിശോധിച്ച ശേഷമേ നടപടികളിലേക്ക് പോവുകയുള്ളൂവെന്ന് എസ്.ഐ പറഞ്ഞു. നേരത്തെ എ.പി വിഭാഗത്തിന്‍െറ പ്രസംഗകനായിരുന്ന നൗഷാദ് അഹ്സനി ഇപ്പോള്‍ ഈ വിഭാഗത്തിന്‍െറ കടുത്ത വിമര്‍ശകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.