വേറിട്ട ഓണാശംസയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം:ഓണത്തിനെ കുറിച്ചുള്ള ഐതിഹ്യത്തില്‍ സംശയം പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓണാശംസ. സമത്വസുന്ദരമായ ഒരു കാലം പണ്ടെന്നോ ഉണ്ടായായിരുന്നിരിക്കാം, ഇല്ലായിരിക്കാം എന്നു പറഞ്ഞുകൊണ്ടണ് മുഖ്യമന്ത്രിയുടെ ഓണ സന്ദേശം തുടങ്ങൂന്നത്. രണ്ടായാലും അത് അങ്ങനൊരു കാലത്തെ കുറിച്ച് സങ്കല്‍പിക്കാന്‍ സുഖമുണ്ടെന്നും അദ്ദേഹം പറയുന്നു. അങ്ങനെ കാലമുണ്ടായിരുന്നുവെന്ന് വിശ്വസിച്ചാല്‍ അതിനു സമാനമായ കാലത്തെ ഉണ്ടാക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ഊര്‍ജം പകരും.

കള്ളവും ചതിയുമില്ലാതെ മനുഷ്യരെല്ലാം ഒന്നുപോലെ കഴിഞ്ഞ കാലം സങ്കല്‍പമാണ്. ആ സങ്കല്‍പം സാക്ഷാത്കരിക്കാനുള്ള ശ്രമത്തിലാണ് നമ്മളെല്ലാവരുമെന്നും മുഖ്യമന്ത്രി ഓണ സന്ദേശത്തില്‍ വ്യക്തമാക്കുന്നു.

മുഖ്യമന്ത്രിയുടെ ഓണാശംസയുടെ പൂര്‍ണ രൂപം

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.