മലബാർ സിമൻറ്​സ്​ അഴിമതി: മുൻ എം.ഡി കെ.പത്മകുമാറിന് ജാമ്യം

തൃശൂർ: മലബാർ സിമൻറ്​സ്​ അഴിമതി കേസിൽ അറസ്റ്റിലായ മുൻ എം.ഡി കെ. പത്മകുമാറിന് ജാമ്യം. ഉപാധികളോടെയാണ് തൃശൂർ വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്. നേരത്തേ പത്മകുമാറിൻെറ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. താൻ അഴിമതി നടത്തിയിട്ടില്ലെന്നും കൂട്ടുത്തരവാദിത്തത്തോടെയാണ് പ്രവർത്തിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

എല്ലാ ബുധനാഴ്ചകളിലും പാലക്കാട് വിജിലൻസ് ഡി.വൈ.എസ്.പി ഒഫീസിലെത്തി അന്വേഷണ ഉദ്യോഗസ്ഥനെ കാണണം. അവരുടെ അനുമതിയില്ലാതെ മലബാർ സിമൻറ്സിനകത്ത് പ്രവേശിക്കരുത്. പാസ്പോർട്ട് കോടതിയിൽ കെട്ടിവെക്കണം എന്നീ ഉപാധികളോടെയാണ് ജാമ്യം. ഒരു ലക്ഷം രൂപയുടെ ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്.

സിമൻറ്​ വിപണനത്തിന് ഡീലര്‍മാരെ നിയോഗിച്ചതില്‍ വന്‍തുകയുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്ന്​ വിജിലൻസ്​ കണ്ടെത്തിയതിനെ തുടർന്നാണ്​ തിങ്കളാഴ്​ച​ കെ. പത്മകുമാറിനെ വിജിലൻസ്​ അറസ്​റ്റ്​ ചെയ്​തത്. മലബാർ സിമൻറ്​സിലെ ഇടപാടുകളു​െട പൂർണ ഉത്തരവാദിത്തം ബോർഡ്​ ഡയറക്​ടർമാർ അടക്കമുള്ളവർക്കാണെന്ന്​ പത്​മകുമാർ ജാമ്യ ഹരജിയിൽ നേരത്തേ വ്യക്തമാക്കിയിരുന്നു. എം.ഡി എന്ന നിലയിൽ പ്രത്യേകമായി ഇളവുകൾ നൽകുകയോ ഇടപാടുകൾ നടത്തുകയോ ചെയ്​തിട്ടില്ല. വിജിലൻസ്​ ഡയറക്​ടർ ഉൾപ്പെടയുള്ള കമ്പനിയുടെ ഡയറക്​ടർ ബോർഡ്​ അംഗങ്ങളുടെ അറിവോടെയാണ്​ നടപടിക​െളല്ലാമെന്നും പത്​മകുമാർ വ്യക്തമാക്കി.

വിപണിയിലെ മത്സരം നേരിടാനാണ്​ ഡീലർമാർക്ക്​ ഇളവുനൽകാൻ തീരുമാനിച്ചതെന്ന്​ ജാമ്യാപേക്ഷയിൽ പത്​മകുമാർ വ്യക്തമാക്കി. തീരുമാനമെടുത്തത് ബോർഡാണ്​​. അതിൽ നഷ്​ടം നേരിട്ടവരാണ്​ കേസിനുപിന്നിൽ. തനിക്കെതിരായ വിജിലൻസ്​ കേസും അറസ്​റ്റും നിയമപരമല്ല. കമ്പനിയിൽ നിന്ന്​ പുറത്താക്കുകയായിരുന്നു സർക്കാറി​​െൻറ ലക്ഷ്യം. അറസ്​റ്റോടെ അതു സാധ്യമായി. സ്ഥാനത്തു നിന്ന്​ നീക്കിയ സാഹചര്യത്തിൽ കമ്പനിയിൽ പ്രവേശി​ക്കാനോ ആരെയും സ്വാധിക്കാനോ കഴിയില്ല. അതിനാൽ ജാമ്യം അനുവദിക്കണമെന്നും പത്​മകുമാറിന്​ വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.