ഏഷ്യാനെറ്റ് ചാനലിനെതിരെ എം.ഐ. ഷാനവാസ് എം.പി വക്കീല്‍ നോട്ടീസയച്ചു

കല്‍പറ്റ: നിരന്തരമായി തെറ്റായ വാര്‍ത്തകള്‍ കെട്ടിച്ചമച്ച് പ്രക്ഷേപണം നടത്തിയതിന് ഏഷ്യാനെറ്റ് ചാനലിനെതിരെ എം.ഐ. ഷാനവാസ് എം.പി വക്കീല്‍ നോട്ടീസ് അയച്ചു. എറണാകുളത്തെ നിയമസ്ഥാപനമായ അറ്റോര്‍ണിസ് അലയന്‍സ് മുഖാന്തരമാണ് നോട്ടീസ് അയച്ചത്.

ആശിക്കും ഭൂമി ആദിവാസിക്ക് പദ്ധതിയില്‍ അഴിമതി ആരോപിച്ച് ഏഷ്യാനെറ്റില്‍ വന്ന വാര്‍ത്തയില്‍ സ്ഥലം ഉടമ ഹസന്‍കോയ വിവാദ സ്ഥലം വാങ്ങാനോ വില്‍ക്കാനോ വില നിര്‍ണയിക്കാനോ  എം.പിയെ സഹായിച്ചതായി പറയുന്നില്ല. ഏതെങ്കിലും തരത്തിലുള്ള പണമിടപാടുകള്‍ നടത്തിയതായും സ്ഥല ഉടമയും പറയുന്നില്ല എന്ന് നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു. ‘വയനാട് എം.പി എം.ഐ ഷാനവാസും ഡി.സി.സി പ്രസിഡന്‍റ് കെ.എല്‍. പൗലോസും സഹായിച്ചെന്ന് ഹസന്‍കോയ ഒളികാമറയില്‍ പറഞ്ഞു’ എന്നാണ് ന്യൂസിലെ ആരോപണം. വാസ്തവവിരുദ്ധമായ പ്രസ്തുത വാര്‍ത്തയിലൂടെ തങ്ങളുടെ കക്ഷിയായ  എം.ഐ. ഷാനവാസ് എം.പിയുടെ പ്രതിച്ഛയക്ക് കോട്ടംതട്ടത്തക്ക രീതിയിലുള്ള സാഹചര്യമുണ്ടായി എന്ന് വക്കീല്‍ നോട്ടീസില്‍ പറയുന്നു. ഏഷ്യാനെറ്റ് ന്യൂസ് പബ്ളിഷര്‍, എഡിറ്റര്‍, വയനാട് റിപ്പോര്‍ട്ടര്‍ എന്നിവര്‍ക്കെതിരെയാണ് നോട്ടീസ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.