Posted On
date_range Updated On
date_range തദ്ദേശ സ്ഥാപനങ്ങൾ പദ്ധതികൾ സമർപ്പിച്ചില്ലെങ്കിൽ ഫണ്ട് വെട്ടിക്കുറക്കും
തിരുവനന്തപുരം: ഈ വർഷം നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികൾ 'പ്രൊജക്റ്റ്-2016' ജില്ലാ ആസൂത്രണ സമിതിക്ക് സമർപ്പിക്കുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വൈകിയാൽ പ്രസ്തുത സ്ഥാപനത്തിന്‍റെ വികസന ഫണ്ട് വെട്ടിക്കുറക്കാൻ നിർദേശം. വികസന ഫണ്ടിന്‍റെ അഞ്ച് ശതമാനം വെട്ടിക്കുറക്കാനാണ് അധികാര വികേന്ദ്രീകരണത്തിനുള്ള സംസ്ഥാനതല കോ ഒാർഡിനേഷൻ കമ്മിറ്റിയുടെ നിർദേശം.
സെപ്റ്റംബർ ഒമ്പതിനകം പദ്ധതികൾ സമർപ്പിക്കാത്ത തദ്ദേശ സ്ഥാപനങ്ങൾക്ക് ഈ മാസം 30 വരെ സമയം നീട്ടി നൽകിയിട്ടുണ്ട്. സെപ്റ്റംബർ 30ന് ശേഷം പദ്ധതികൾ സമർപ്പിക്കുന്ന സ്ഥാപനങ്ങളുടെ വികസന ഫണ്ടിൽ നിന്ന് 10 ശതമാനം കുറവ് ചെയ്യാനും കോ ഒാർഡിനേഷൻ കമ്മിറ്റി നിർദേശിച്ചിട്ടുണ്ട്. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീലിന് വേണ്ടി പ്രൈവറ്റ് സെക്രട്ടറി അനിൽ കെ.പിയാണ് വാർത്താകുറിപ്പിലൂടെ ഇക്കാര്യമറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.