ഒാഫിസ്​ സമയത്തെ ആഘോഷങ്ങൾക്ക്​ കേരള സർവകലാശാലയുടെ നിയന്ത്രണം

തിരുവനന്തപുരം: ഒാഫിസ്​ സമയത്ത്​ ആഘോഷങ്ങൾ നടത്തരുതെന്നും ഒാഫിസിനുള്ളിൽ സദ്യ വിളമ്പുന്നത്​ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട്​ ​കേരള സർവകലാശാല വൈസ്​ചാൻസലറുടെ സർക്കുലർ. ആഗസ്റ്റ്​ 22 നാണ്​ സർക്കുലർ ഇറക്കിയത്​. ഉദ്യോഗസ്ഥ ​ഭരണപരിഷ്​കരണ വകുപ്പി​െൻറ  2014 മാർച്ചിലെ സർക്കുലർ പ്രകാരമാണ്​ കേരള സർവകലാശാല സർക്കുലർ പുറത്തിറക്കിയത്​.

ജീവനക്കാർ ഒാഫിസ്​ സമയത്ത്​ പൂക്കളം ഇടുന്നതും ഒാണാഘോഷ പരിപാടികൾ നടത്തുന്നതും ഒഴിവാക്കണമെന്ന്​ ആവശ്യപ്പെട്ട്​ സർക്കാർ പുറത്തിറക്കിയ സർക്കുലർ വിവാദമായിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.