തിരുവനന്തപുരം: മുന്‍മന്ത്രിമാരായ കെ.എം. മാണി, കെ. ബാബു എന്നിവരടക്കം ഉന്നതര്‍ക്കെതിരെ ഉയര്‍ന്ന അഴിമതിയാരോപണങ്ങളില്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷണങ്ങള്‍ സ്വാഗതാര്‍ഹമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടിവ് പ്രസ്താവിച്ചു. എന്നാല്‍, ഈ അന്വേഷണങ്ങള്‍ ഒത്തുകളിയിലൂടെ അവസാനിപ്പിക്കരുത്. മലബാര്‍ സിമന്‍റ്സ് അഴിമതിക്കേസിലെ അന്വേഷണത്തില്‍ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും നേതാക്കളുടെ പേരുകള്‍ പറഞ്ഞുകേള്‍ക്കുന്നുണ്ട്. ഇതും നീതിപൂര്‍വമായി അന്വേഷിക്കണം.മുമ്പ് പല സന്ദര്‍ഭങ്ങളിലും പ്രമുഖര്‍ കുടുങ്ങുമെന്ന അവസ്ഥ വന്നപ്പോഴൊക്കെ അന്വേഷണങ്ങള്‍ അട്ടിമറിക്കപ്പെട്ടിട്ടുണ്ട്.
ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലടക്കം ഭരണപ്രതിപക്ഷ ഒത്തുതീര്‍പ്പുണ്ടെന്ന് ജനങ്ങള്‍ സംശയിക്കുന്നുണ്ട്. വിജിലന്‍സിനും മറ്റ് അന്വേഷണ ഏജന്‍സികള്‍ക്കും സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അവസരം സര്‍ക്കാര്‍ ഉണ്ടാക്കണം. സര്‍ക്കാര്‍ നീതിപൂര്‍വമായാണ് അഴിമതിക്കാരെ കുടുക്കാനൊരുങ്ങുന്നതെങ്കില്‍ അക്കാര്യത്തില്‍ പാര്‍ട്ടി പിന്തുണയുണ്ടാകുമെന്നും പ്രസിഡന്‍റ് ഹമീദ് വാണിയമ്പലത്തിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പ്രസ്താവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.