ഉര്‍ദു ഭാഷാ പ്രചാരണത്തിന് കേരളയാത്ര

കോഴിക്കോട്: ഉര്‍ദു ഭാഷയുടെ പ്രചാരണം വ്യാപിപ്പിക്കുന്നതിന് ‘സുഹാന സഫര്‍’ എന്ന പേരില്‍ കേരള ഉര്‍ദുയാത്ര നടത്താന്‍ തഹ്രീകെ ഉര്‍ദു കേരളയുടെ ആഭിമുഖ്യത്തില്‍ വിവിധ ഉര്‍ദു സംഘടനകളുടെ യോഗം തീരുമാനിച്ചു. ഉര്‍ദു ഗസലുകളുടെയും പാരമ്പര്യകലകളുടെയും അകമ്പടിയോടെ ഏപ്രില്‍ ആദ്യവാരത്തില്‍ കാസര്‍കോടുനിന്ന് ആരംഭിക്കുന്ന യാത്ര തിരുവനന്തപുരത്ത് സമാപിക്കും. ഉര്‍ദു ചരിത്രസ്ഥലങ്ങളും സ്ഥാപനങ്ങളും സന്ദര്‍ശിക്കുകയും പൊതുജനങ്ങളില്‍ ഭാഷയുടെ പ്രാധാന്യം പ്രചരിപ്പിക്കുകയും ചെയ്യുന്ന യാത്രയില്‍ മുതിര്‍ന്ന ഉര്‍ദുഭാഷാ പ്രചാരകരെ ആദരിക്കാനും തീരുമാനിച്ചു.

തഹ്രീകെ ഉര്‍ദു കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് അസീം ശൈഖ് ഉദ്ഘാടനം ചെയ്തു. ഉബൈദ് റഹ്മാന്‍ അംബാര്‍ അധ്യക്ഷത വഹിച്ചു. ഡോ. റിയാസ് അഹമ്മദ് തലശ്ശേരി, കെ.യു.ടി.എ സംസ്ഥാന പ്രസിഡന്‍റ് എം. ഹുസൈന്‍, ജന. സെക്രട്ടറി പി.കെ.സി. മുഹമ്മദ്, എന്‍. സന്തോഷ് മലപ്പുറം, സലാം മലയമ്മ, ഉബൈദ് റഹ്മാന്‍, എസ്.എ. ബഷീര്‍ അഹമ്മദ്, കെ.കെ. അബ്ദുല്‍ ബഷീര്‍ കണ്ണൂര്‍, ഒ. സലാം തൃശൂര്‍, നാസര്‍ കുയ്യില്‍, ഹംസ മൊകേരി, പി. മൊയ്തീന്‍ കാസര്‍കോട്, ഷബീര്‍ കോഴിക്കോട്, എം.പി. അബ്ദുല്‍ സത്താര്‍, ഹനീഫ മണ്ണാര്‍ക്കാട്, ഇഖ്ബാല്‍ ഷെരീഫ് എന്നിവര്‍ സംസാരിച്ചു. ടി. അസീസ് സ്വാഗതവും എസ്.എ. ജബ്ബാര്‍ നന്ദിയും പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.