ന്യൂഡൽഹി: കേരള സർക്കാരുമായി സഹകരിച്ച് രാഷ്ട്രപതി ഭവനിൽ ഒാണാഘോഷം സംഘടിപ്പിക്കും. ഇതിെൻറ ഭാഗമായി സാംസ്കാരിക പരിപാടികളും ഒാണസദ്യയും ഉണ്ടായിരിക്കുമെന്ന് സംസ്ഥാന സർക്കാർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു.
കഴിഞ്ഞ തവണ മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹി സന്ദർശിച്ച വേളയിൽ രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറി വേണു രാജാമണിയുമായുള്ള ചർച്ചയിലാണ് രാഷ്ട്രപതി ഭവനിൽ ഒാണാഘോഷം എന്ന ആശയം മുന്നോട്ട് വെച്ചത്. ഇതാദ്യമായാണ് സംസ്ഥാന സർക്കാർ രാഷ്ട്രപതി ഭവനിൽ ഒാണാഘോഷം സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.