??????? ???????? ????? ??.??. ??????? ??????? ???????? ??????? ?????????????? ???????-????????? ?????? ????????? ?. ????????????? ?????? ??????????

‘തക്ഷന്‍കുന്ന് സ്വരൂപം’ കൈമാറുന്നത്  പഴമയുടെ മൂല്യം –യു.കെ കുമാരന്‍

കോഴിക്കോട്: പഴമയുടെ മൂല്യബോധം പുതുതലമുറകളിലേക്ക് കൈമാറുക എന്ന ദൗത്യമാണ് ‘തക്ഷന്‍കുന്ന് സ്വരൂപം’ എന്ന നോവലിലൂടെ ലക്ഷ്യമാക്കിയത് എന്ന് വയലാര്‍ അവാര്‍ഡ് ജേതാവായ യു.കെ. കുമാരന്‍. മാധ്യമം പത്രാധിപ സമിതി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നത്തെ ചുറ്റുപാടില്‍ മൂല്യാധിഷ്ഠിത നിലപാടുകളുള്ള എഴുത്തുകാര്‍ കുറവാണ്. ഈ അവസരത്തില്‍ തികച്ചും പ്രാദേശികമായ പ്രമേയത്തില്‍ അധിഷ്ഠിതമായ ഒരു നോവല്‍ എത്രത്തോളം വിജയിക്കുമെന്ന് ആശങ്കയുണ്ടായിരുന്നു. നോവലിലെ പ്രധാന കഥാപാത്രങ്ങളെല്ലാം തന്നെ സാധാരണക്കാരും ശക്തമായ മൂല്യബോധം ഉയര്‍ത്തിപ്പിടിക്കുന്നവരുമാണ്. മൂല്യശോഷണം നേരിടുന്ന ആധുനിക സമൂഹത്തില്‍ ഇത്തരം വ്യക്തിത്വങ്ങളും ഇല്ലാതാവുകയാണ്. ഈ സാഹചര്യത്തില്‍ തന്‍െറ മതേതരത്വ നിലപാടുകളുടെ പ്രഖ്യാപനം കൂടിയാണ് നോവല്‍ എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 പാരമ്പര്യമൂല്യങ്ങളില്‍നിന്ന് പഴമയുടെ നന്മ ഉയര്‍ത്തിപ്പിടിക്കുന്ന എഴുത്തുകാരനാണ് യു.കെ. കുമാരനെന്ന് മാധ്യമത്തിന്‍െറ ഉപഹാരം സമ്മാനിച്ച് മാധ്യമം-മീഡിയവണ്‍ ഗ്രൂപ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ ചൂണ്ടിക്കാട്ടി. ഗാന്ധിയന്‍ മൂല്യങ്ങളിലധിഷ്ഠിതമായ ജനാധിപത്യ നിലപാടുകള്‍ പിന്തുടരുന്ന ചുരുക്കം ചില എഴുത്തുകാരില്‍ യു.കെ. കുമാരന് പ്രമുഖ സ്ഥാനമാണുള്ളതെന്ന് പീരിയോഡിക്കല്‍സ് എഡിറ്റര്‍ പി.കെ. പാറക്കടവ് അഭിപ്രായപ്പെട്ടു. അസോസിയേറ്റ് എഡിറ്റര്‍ പ്രഫ. യാസീന്‍ അശ്റഫ്, ഡെപ്യൂട്ടി എഡിറ്റര്‍ കാസിം ഇരിക്കൂര്‍ എന്നിവര്‍ ആശംസ നേര്‍ന്നു. 
സീനിയര്‍ ജന. മാനേജര്‍ എ.കെ. സിറാജലി, വി. മുസഫര്‍ അഹമദ്, അസൈന്‍ കാരന്തൂര്‍, ന്യൂസ് എഡിറ്റര്‍മാരായ എന്‍. രാജേഷ്, സി.എം. നൗഷാദ് അലി തുടങ്ങിയവര്‍ പങ്കെടുത്തു. സീനിയര്‍ മാനേജര്‍ അബ്ദുറഹിമാന്‍ പട്ടാമ്പി നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.