കണ്ണൂർ: വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജെൻറ ബന്ധുവും കേരള ക്ലേയ്സ് ആൻറ് സെറാമിക്സ് ജനറൽ മാനേജരുമായ ദീപ്തി നിഷാദ് രാജിവെച്ചു. രാജിക്കത്ത് ക്ലേയ്സ് ആൻറ് സെറാമിക്സ് ചെയർമാന് നാളെ കൈമാറും. ഇ.പി ജയരാജെൻറ ജേഷ്ഠെൻറ മകെൻറ ഭാര്യയാണ് ദീപ്തി നിഷാദ് . ദീപ്തി നിഷാദിനെ നിയമിച്ചത് മുതൽ തന്നെ പാർട്ടിക്കുള്ളിൽ വൻ എതിർപ്പുകൾ ഉണ്ടായിരുന്നു. പാപ്പിനശ്ശേരി ലോക്കൽ കമ്മിറ്റിയും മൊറാഴ ഏരിയാ കമ്മിറ്റിയും സംസ്ഥാന നേതൃത്വത്തിന് കത്തയക്കുകയും ചെയ്തിരുന്നു.
ബന്ധു നിയമനം സി.പി.എമ്മിൽ പുകയുന്നതിനിടെയാണ് മന്ത്രി ബന്ധുവിെൻറ രാജി. പൊതുമേഖല സ്ഥാപനങ്ങളുടെ തലപ്പത്ത് മന്ത്രി ബന്ധുക്കളെ നിയമിച്ചതിന് പുറമേ ഗവൺമെൻറ് പ്ലീഡർമാരായി പാർട്ടി നേതാക്കളുടെ ആശ്രിതരെ വ്യാപകമായി നിയമിച്ചതും വിവാദമായിരിക്കുകയാണ്. ബന്ധുനിയമനത്തില്‍ തിരുത്തല്‍ നടപടിയുണ്ടാകുമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നേരത്തെ വ്യക്തമാക്കിയിരുന്നു. 14ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉചിതമായ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ബന്ധുനിയമന വിവാദത്തിന്‍റെ പശ്ചാത്തലത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മന്ത്രി ഇ പി ജയരാജനുമായി ഇന്ന് രാവിലെ എ.കെ.ജി സെൻററിൽ കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.