കോണ്‍ഗ്രസിലെ പുതുതലമുറക്ക് മുതിര്‍ന്ന നേതാക്കള്‍ വിലങ്ങുതടിയാകുന്നു -വി.ഡി. സതീശന്‍

കോഴിക്കോട്: കോണ്‍ഗ്രസിലെ പുതിയ തലമുറക്ക് മുതിര്‍ന്ന നേതാക്കള്‍ വിലങ്ങുതടിയാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്‍റ് വി.ഡി. സതീശന്‍ എം.എല്‍.എ. ആര്‍. ശങ്കറിന്‍െറയും പനമ്പിള്ളി ഗോവിന്ദ മേനോന്‍െറയും വിശാലമനസ്കത ഇന്നത്തെ നേതാക്കള്‍ക്കില്ളെന്നും അദ്ദേഹം വിമര്‍ശിച്ചു. പഴയ നേതാക്കള്‍ക്കുണ്ടായിരുന്ന നന്മ ഇപ്പോഴത്തെ നേതാക്കള്‍ക്കില്ലാത്തത് ദൗര്‍ഭാഗ്യകരമാണ്. പുതിയ തലമുറക്ക് അവസരം നല്‍കുന്ന പാരമ്പര്യം ഇപ്പോഴില്ളെന്നും സതീശന്‍ പറഞ്ഞു.

കോഴിക്കോട്ട് സി.എച്ച് അനുസ്മരണ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തെവെയാണ് സതീശന്‍ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ രൂക്ഷവിമര്‍ശം ഉന്നയിച്ചത്. ബന്ധു നിയമന വിഷയത്തില്‍ ഇ.പി. ജയരാജന്‍െറ രാജി നിയമസഭയില്‍ ഉന്നയിക്കുമെന്നും യു.ഡി.എഫ് സര്‍ക്കാര്‍ നടത്തിയ നിയമനങ്ങളില്‍ ആക്ഷേപമുണ്ടെങ്കില്‍ അന്വേഷിക്കുമെന്നും സി.എച്ച് അനുസ്മരണ പരിപാടിക്കുശേഷം അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.