കാലത്തിന്‍െറ നീതിയെന്ന് അഞ്ജു

കൊച്ചി: ബന്ധുനിയമനവുമായി ബന്ധപ്പെട്ട് മന്ത്രി ഇ.പി. ജയരാജനെതിരെ ഉയര്‍ന്ന വിവാദം കാലത്തിന്‍െറ നീതിയെന്ന് ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ്. താനടക്കമുള്ളവരെ നാണംകെടുത്തി പറഞ്ഞുവിടാനും പേര് ചീത്തയാക്കാനുമുള്ള ഹിഡന്‍ അജണ്ടയാണ് കേരളത്തില്‍ നടക്കുന്നത്.

സത്യസന്ധതക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന തങ്ങളെയെല്ലാം ചെയ്യാത്ത കാര്യത്തിനാണ് ഉപദ്രവിച്ചതെന്നും അഞ്ജു ‘മാധ്യമ’ത്തോട് പറഞ്ഞു. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റായിരുന്ന അഞ്ജുവിന് എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷം സ്ഥാനമൊഴിയേണ്ടിവന്നിരുന്നു. അഞ്ജുവിന്‍െറ സഹോദരന് സ്പോര്‍ട്സ് കൗണ്‍സിലില്‍ നിയമനം നല്‍കിയതടക്കം ചൂണ്ടിക്കാട്ടി കായികമന്ത്രി ജയരാജന്‍ അപമര്യാദയായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രാജി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.