തിരുവനന്തപുരം: പ്രതിപക്ഷനേതാവിനെ നിശ്ചയിക്കാന്‍ കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗം ഞായറാഴ്ച രാവിലെ കെ.പി.സി.സി ആസ്ഥാനത്ത് നടക്കും. രമേശ് ചെന്നിത്തലയെ നിയമസഭാകക്ഷി നേതാവാക്കാനാണ് നേതാക്കള്‍ തമ്മിലെ അനൗപചാരിക ധാരണ. യു.ഡി.എഫിനെ നയിക്കുന്ന പാര്‍ട്ടിയെന്നനിലയില്‍ കോണ്‍ഗ്രസ് നിയമസഭാകക്ഷിനേതാവ് സ്വാഭാവികമായും പ്രതിപക്ഷനേതാവുമാകും. രാവിലെ 11നാണ് യോഗം.
പ്രതിപക്ഷനേതാവിനെ നിശ്ചയിക്കുന്നതില്‍ ഇടപെടില്ളെന്ന് ഹൈകമാന്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ഹൈകമാന്‍ഡിനെ പ്രതിനിധാനം ചെയ്ത് ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, കേരളത്തിന്‍െറ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്, സെക്രട്ടറി ദീപക് ബാബറിയ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.
തെരഞ്ഞെടുപ്പിലെ കനത്തതോല്‍വിയുടെ പശ്ചാത്തലത്തില്‍ പ്രതിപക്ഷനേതാവാകാന്‍ ഇല്ളെന്ന് ഉമ്മന്‍ ചാണ്ടി നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് രമേശ് ചെന്നിത്തലക്ക് ഈ സ്ഥാനത്തേക്കുളള സാധ്യത വര്‍ധിപ്പിച്ചത്. നിയമസഭാകക്ഷിയിലും ഐ പക്ഷത്തിനാണ് മുന്‍തൂക്കം. മുന്‍മന്ത്രി കെ.സി. ജോസഫിനെ നിയമസഭാകക്ഷി ഉപനേതാവാക്കാനും നേതാക്കള്‍ക്കിടയില്‍ ധാരണയുണ്ട്. നിയമസഭാകക്ഷിയിലെ മറ്റു ഭാരവാഹികളെ പിന്നീട് നിശ്ചയിക്കും. തെരഞ്ഞെടുപ്പ് തോല്‍വിയോടെ മുഖ്യമന്ത്രിപദം നഷ്ടപ്പെട്ട ഉമ്മന്‍ ചാണ്ടിയെ യു.ഡി.എഫ് ചെയര്‍മാനായി നിലനിര്‍ത്താനും ധാരണയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.