നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം വാഹനം അഗ്നിക്കിരയായി

അങ്കമാലി: നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം അത്താണിയില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ അഗ്നിക്കിരയായി. അപകടത്തിൽ ആളപായമില്ല. പണവും, വസ്ത്രവും, സര്‍ട്ടിഫിക്കറ്റുകളടക്കം അഗ്നിക്കിരയായി. എന്നാല്‍ അഗ്നിശമന സേനയുടെ ഇടപെടല്‍ മുലം യാത്ര രേഖകള്‍ അടങ്ങിയ ബാഗ് അഗ്നിക്കിരയാകാതെ തിരിച്ച് കിട്ടി. റിയാദില്‍ നഴ്സായ കോട്ടയം വാതൂര്‍ കളത്തിപ്പുറം പാറയ്ക്കല്‍ വീട്ടില്‍ സണ്ണിയുടെ മകള്‍ സിംബിള്‍ സഞ്ചരിച്ചിരുന്ന കാറാണ് വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ എയര്‍പോര്‍ട്ട് കവാടത്തില്‍ കത്തിയത്. കാറില്‍  രണ്ട് സ്ത്രീകളും, ഡ്രൈവറുമടക്കം ബന്ധുക്കളായ അഞ്ച് പേരാണുണ്ടായിരുന്നത്. ഇവര്‍ അഞ്ച് പേരും കാറില്‍ നിന്നിറങ്ങിയിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. 

ഭക്ഷണം കഴിക്കാന്‍ തൊട്ടടുത്ത മലബാര്‍ ഹോട്ടലിലെത്തിയ ഉടനെയാണ് കാറിന്‍െറ എഞ്ചിന്‍ ഭാഗത്ത് നിന്ന് പുക ഉയര്‍ന്നത്. ഉടനെ യാത്രക്കാരും, സമീപത്തുള്ള കച്ചവടക്കാരുമടക്കം വെള്ളമൊഴിച്ച് തീയണക്കാന്‍ ശ്രമം നടത്തിയെങ്കിലും തീ ആളിപ്പടരുകയായിരുന്നു. തുടര്‍ന്ന് സമീപത്തെ വ്യാപാരികള്‍ വിവരമറിയിച്ചതിനത്തെുടര്‍ന്ന് അഗ്നിശമന സേന സ്ഥലത്തത്തെുകയും തീയണക്കുകകയുമായിരുന്നു. തിരക്കേറിയ എയര്‍പോര്‍ട്ട് റോഡില്‍ ഈ സമയം വാഹനങ്ങള്‍ കുറവായിരുന്നതിനാല്‍ തീ പടര്‍ന്നില്ല. ബാറ്ററിയില്‍ നിന്നുള്ള ഷോട്ട് സര്‍ക്യൂട്ട് തീപിടുത്തത്തിന് വഴിയൊരുക്കിയതെന്നാണ് പ്രാഥമിക നിഗമനം. കാര്‍ അഗ്നിക്കിരയായതിനാല്‍ സിംബിള്‍ റിയാദിലേക്ക് പോകാതെ മറ്റൊരു വാഹനത്തില്‍ നാട്ടിലേക്ക് മടങ്ങി. അഗ്നിശമന സേന ഉദ്യോഗസ്ഥരായ ബെന്നി അഗസ്റ്റിന്‍, എം.വി.വില്‍സണ്‍, പി.എ.ഷാജന്‍, പി.എന്‍.ശ്രീനിവാസന്‍, റെജി.എസ്.വാര്യര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.