ന്യൂഡൽഹി: വി.എസ്.അച്യുതാനന്ദന്‍റെ അനുഭവസമ്പത്ത് പ്രയോജനപ്പെടുത്താൻ സാധിക്കുന്ന പദവി നൽകുമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പുതിയ മന്ത്രിസഭ ഇക്കാര്യം സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കനത്ത ചൂടിനെ അവഗണിച്ചാണ് വി.എസ് പ്രവർത്തിച്ചതെന്നും യെച്ചൂരി പറഞ്ഞു. സർക്കാറിന്‍റെ ഉപദേശകനായി വി.എസിനെ നിലനിർത്താനാണ് പാർട്ടി നേതൃത്വം ആലോചിക്കുന്നതെന്നാണ് സൂചന. 25ന് നടക്കുന്ന പാർട്ടി യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.