ആത്മാഭിമാനത്തിന്‍െറ നിമിഷം –സൂര്യ

തിരുവനന്തപുരം: ‘‘16 വര്‍ഷമായി തുടരുന്ന പോരാട്ടത്തിനു ഫലപ്രാപ്തിയുണ്ടായതില്‍ സന്തോഷം. ആത്മാഭിമാനം തോന്നുന്ന നിമിഷം’’-നടിയും നര്‍ത്തകിയുമായ ട്രാന്‍സ്ജെന്‍ഡര്‍ സൂര്യ പറയുന്നു.
പാറ്റൂര്‍ വാട്ടര്‍ അതോറിറ്റി ഓഫിസിലെ പോളിങ് കേന്ദ്രത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. സ്ത്രീ എന്നനിലയിലാണ് സൂര്യ വോട്ട് ചെയ്തത്. തങ്ങള്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ അവസരം നല്‍കിയ അധികൃതരോടുള്ള കടപ്പാടും സൂര്യ മറച്ചുവെച്ചില്ല.

സുര്‍ജിത്തിന് അഭിമാനമാണ് ഈ വോട്ട്
തൃപ്രയാര്‍: വോട്ട് ചെയ്ത് പുറത്തിറങ്ങുമ്പോള്‍ സുര്‍ജിത്ത് കുമാറിന് മറ്റാരേക്കാളും സന്തോഷവും അഭിമാനവുമുണ്ട്.
ഭിന്നലിംഗ വിഭാഗത്തില്‍പെടുന്ന ജില്ലയിലെ ഏക വോട്ടറാണ് സുര്‍ജിത്ത് കുമാര്‍; സംസ്ഥാനത്ത് രണ്ടാമത്തേയും. വോട്ട് പൗരാവകാശമാണ്. അത് ആദ്യമായി വിനിയോഗിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷിക്കുന്നു-സുര്‍ജിത്ത് പറഞ്ഞു. രാവിലെ 9.15ന് എടമുട്ടം സരസ്വതി വിലാസം സ്കൂളിലെ 133 ാം നമ്പര്‍ ബൂത്തിലാണ് വലപ്പാട് ഗ്രാമപഞ്ചായത്തിലെ 15ാം വാര്‍ഡില്‍ താമസിക്കുന്ന മാരാത്തു വീട്ടില്‍ സുര്‍ജിത്ത് കുമാര്‍ വോട്ട് ചെയ്തത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.