സോമാലിയ പരാമർശം: മോദി വിശദീകരിക്കേണ്ട കാര്യമില്ല -വെങ്കയ്യ നായിഡു

എറണാകുളം: സോമാലിയ പരാമർശത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരണം നൽകേണ്ട കാര്യമില്ലെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. ഇത്തരമൊരു താരതമ്യം പ്രധാനമന്ത്രി നടത്തിയിട്ടില്ല. ജനങ്ങൾക്ക് കാര്യങ്ങളെല്ലാം വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി ആദ്യം സരിത നായർക്ക് മറുപടി നൽകട്ടെ. സോളാർ ഗ്രഹണത്തോടെ ഉമ്മൻചാണ്ടിയുടെ രാഷ്ട്രീയ ജീവിതം അവസാനിക്കുമെന്നും വെങ്കയ്യ നായിഡു വ്യക്തമാക്കി.
 
അഴിമതി ആരോപണങ്ങളിൽ നിന്നു രക്ഷപ്പെടാനാണ് ഇപ്പോഴത്തെ വിവാദം. ലിബിയയിലെ നഴ്സുമാരെ നാട്ടിലെത്തിച്ചതിൽ ഉമ്മൻചാണ്ടിക്ക് പങ്കില്ല. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമാണ് ഇതിനാവശ്യമായ നടപടികൾ സ്വീകരിച്ചത്. നാട്ടിൽ മടങ്ങിയെത്തിയ നഴ്സുമാരെ സ്വീകരിക്കുക മാത്രമാണ് ഉമ്മൻചാണ്ടി ചെയ്തതെന്നും നായിഡു മാധ്യമങ്ങളോട് പറഞ്ഞു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.