സംസ്ഥാനത്ത് ചൂട് കുറയുന്നു


തിരുവനന്തപുരം: വേനല്‍ച്ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴ പെയ്തു. കഴിഞ്ഞയാഴ്ച ചൂട് രൂക്ഷമായിരുന്ന കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ താപനിലയില്‍ നേരിയ കുറവ് അനുഭവപ്പെട്ടു. തെക്കന്‍ ജില്ലകളില്‍ പലയിടത്തും ശക്തമായ കാറ്റ് വീശി. ചിലയിടങ്ങളില്‍ ഇടിയോടുകൂടിയ ശക്തമായ മഴയാണ് പെയ്തത്.
അടുത്ത 48 മണിക്കൂറില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. ചിലയിടങ്ങളില്‍ ശക്തമായ ഇടിയോടുകൂടി മഴ പെയ്യും. ചൊവ്വാഴ്ച കൊല്ലം രണ്ട് സെ.മീ, ചെങ്ങന്നൂര്‍, പത്തനംതിട്ട കുരുടമണ്ണില്‍, ആര്യങ്കാവ് , മൂവാറ്റുപുഴ എന്നിവിടങ്ങളില്‍ ഓരോ സെ.മീ വീതവും മഴ രേഖപ്പെടുത്തി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത് കണ്ണൂരിലും പാലക്കാട്ടുമാണ് (39 ഡിഗ്രി സെല്‍ഷ്യസ്).
കോഴിക്കോട് 38 ഡിഗ്രിയും പുനലൂര്‍, വെള്ളാനിക്കരയിലും 37 ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തി.
 വരും ദിവസങ്ങളില്‍, പ്രതീക്ഷിക്കുന്ന തോതില്‍ മഴ ലഭിച്ചാല്‍ താപനിലയില്‍ ഗണ്യമായ കുറവുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.