ചാലക്കുടി/ഗുരുവായൂര്‍: യു.ഡി.എഫും എല്‍.ഡി.എഫും ഇരട്ടത്താപ്പിലെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ചാലക്കുടിയിലും ഗുരുവായൂരിലും നടന്ന എന്‍.ഡി.എ തെരഞ്ഞെടുപ്പ് യോഗങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. കേരളത്തില്‍ വിരുദ്ധ ചേരികളിലായി മത്സരിക്കുന്ന യു.ഡി.എഫും എല്‍.ഡി.എഫും ബംഗാളില്‍ ഒത്തുകളിക്കുകയാണ്. കോണ്‍ഗ്രസും സി.പി.എമ്മും അവരുടെ താല്‍പര്യങ്ങള്‍ മാത്രം സംരക്ഷിക്കുമ്പോള്‍ ജനങ്ങളുടെ താല്‍പര്യങ്ങള്‍ അവഗണിക്കപ്പെടുന്നു. ജിഷയുടെ മരണത്തെപ്പറ്റി കോണ്‍ഗ്രസ് ഒന്നും മിണ്ടുന്നില്ല. ഇടതുപക്ഷവും ദേശീയതലത്തില്‍ ഇതേപ്പറ്റി മൗനത്തിലാണ്. ബംഗാളില്‍ കോണ്‍ഗ്രസിന്‍െറ സഹായം ആവശ്യമുള്ളതിനാലാണിത്. അഗസ്റ്റ വെസ്റ്റ്ലന്‍ഡ് ഹെലികോപ്ടര്‍ അഴിമതിയില്‍നിന്ന് സ്വയം രക്ഷപ്പെടാനുള്ള തിരക്കിലായതിനാലാണ് കോണ്‍ഗ്രസ് കേന്ദ്ര നേതാക്കള്‍ ജിഷയുടെ വീട്ടില്‍ എത്തിനോക്കാത്തത്.
ചാലക്കുടിയില്‍ ബി.ജെ.പി വൈസ് പ്രസിഡന്‍റ് എസ്. കുമാരി അധ്യക്ഷത വഹിച്ചു. ഗുരുവായൂരില്‍ ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്‍റ് കെ.ആര്‍. അനീഷ് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.