Posted On
date_range Updated On
date_range വനിതാസംഘടനകള്‍ നാളെ കരിദിനം ആചരിക്കും
കൊച്ചി : അറുകൊലക്ക് ഇരയായ ജിഷക്ക് നീതി തേടി വനിതാസംഘടനകളും വീട്ടമ്മമാരും ശനിയാഴ്ച സംസ്ഥാനത്തൊട്ടാകെ കരിദിനം ആചരിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രതിഷേധ സൂചകമായി സംസ്ഥാനത്തിന്‍െറ വിവിധ പ്രദേശങ്ങളില്‍ പ്രതിഷേധ സംഗമങ്ങളും റാലിയും നടക്കും. എറണാകുളം മറൈന്‍ ഡ്രൈവില്‍ വൈകുന്നേരം നാലിന് നടക്കുന്ന റാലിയില്‍ കറുത്ത വസ്ത്രങ്ങളോ റിബണുകളോ ധരിച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ സ്ത്രീപുരുഷ ഭേദമന്യേ മുഴുവന്‍ ആളുകളും എത്തണമെന്ന് ഭാരവാഹികളായ ബീനാ സെബാസ്റ്റ്യന്‍ , ലൈലാ റഷീദ് എന്നിവര്‍ അഭ്യര്‍ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.