Posted On
date_range Updated On
date_range ജിഷയുടെ അമ്മക്ക് കേരള ആക്ഷന്‍ ഫോഴ്സ് വീട് നിര്‍മിച്ചുനല്‍കും
ആലുവ: ജിഷയുടെ അമ്മക്ക് ആലുവ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കേരള ആക്ഷന്‍ ഫോഴ്സ് വീട് നിര്‍മിച്ചുനല്‍കുന്നു. ഡോ. ടോണി ഫെര്‍ണാണ്ടസ്, ഡോ. സി.എം. ഹൈദരാലി എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കേരള ആക്ഷന്‍ ഫോഴ്സ് കഴിഞ്ഞ ഏഴുവര്‍ഷങ്ങളില്‍ നിര്‍ധനരായ 66 കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചുനല്‍കിയതായി സംഘടനാ നേതാക്കള്‍ പറഞ്ഞു. ഐ.എം.എ മധ്യകേരള, അന്‍വര്‍ പാലിയേറ്റിവ് കെയര്‍, സെന്‍റ് സേവ്യേഴ്സ് കോളജ് എന്‍.എസ്.എസ് യൂനിറ്റ്, ഫാക്ട് സോഷ്യല്‍ സര്‍വിസ് ഫോറം, ആലുവ ജനസേവ, ജി.പി ചാരിറ്റബ്ള്‍ ട്രസ്റ്റ് എന്നീ സംഘടനകളുടെ സഹകരണത്തോടെയാണ് ഭവന നിര്‍മാണം നടത്താന്‍ ഉദ്ദേശിക്കുന്നത്. അധികൃതരുടെ അനുമതി ലഭിച്ചാല്‍ ഉടന്‍ നിര്‍മാണം ആരംഭിക്കുമെന്ന് സെക്രട്ടറി ഡോ. സി.എം. ഹൈദരാലി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.