Posted On
date_range Updated On
date_range രണ്ട് കലക്ടര്‍മാരെ മാറ്റാന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ നിര്‍ദേശം
തിരുവനന്തപുരം: കോട്ടയം, മലപ്പുറം ജില്ലാ കലക്ടര്‍മാരെയും കൊല്ലം റൂറല്‍ എസ്.പി യെയും മാറ്റണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വേണ്ടരീതിയില്‍ നടത്തിയില്ളെന്ന വിലയിരുത്തലിലാണ് നിര്‍ദേശമെന്ന് സൂചനയുണ്ട്. ചീഫ് സെക്രട്ടറിക്കാണ് കേന്ദ്ര കമീഷന്‍ കത്ത് നല്‍കിയത്. മലപ്പുറം കലക്ടര്‍ ഭാസ്കരന് പകരം എസ്. വെങ്കിടേശപതിയെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കോട്ടയം കലക്ടറെയും കൊല്ലം റൂറല്‍ എസ്.പിയെയും മാറ്റുന്നതിലെ അസൗകര്യം ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് കത്തെഴുതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.