കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം: പ്രാഥമിക ചര്‍ച്ചയില്‍ ധാരണയായില്ല

ന്യൂഡല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുന്നത് സംബന്ധിച്ച മാനദണ്ഡത്തെച്ചൊല്ലി സ്ക്രീനിങ് കമ്മിറ്റിയില്‍ തര്‍ക്കം. കേരള നേതാക്കള്‍ രണ്ടു തട്ടിലാണെന്ന് വ്യക്തമായതിനെ തുടര്‍ന്ന് കമ്മിറ്റിയുടെ ആദ്യ യോഗം പ്രാഥമിക ധാരണ രൂപപ്പെടുത്താന്‍ കഴിയാതെ പിരിഞ്ഞു. ചെയര്‍മാന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അധ്യക്ഷതയില്‍ കമ്മിറ്റി ചൊവ്വാഴ്ച വീണ്ടും സമ്മേളിക്കും. 

പുതുമുഖങ്ങള്‍ക്ക് മുന്‍തൂക്കം ലഭിക്കണമെന്ന് വാദിക്കുന്ന കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരനെതിരെ കടുത്ത വിമര്‍ശമാണ് ആര്യാടന്‍ മുഹമ്മദ്, കെ. മുരളീധരന്‍ തുടങ്ങിയവര്‍ ഉയര്‍ത്തിയത്. ജയസാധ്യതക്ക് മുന്‍തൂക്കം നല്‍കണമെന്ന അഭിപ്രായം പല എം.പിമാരും പ്രകടിപ്പിച്ചു. അതേസമയം, പലവട്ടം മത്സരിച്ചവര്‍ മാറിനില്‍ക്കണമെന്ന് യുവനേതാക്കളും മഹിളാ സംഘടനാ പ്രതിനിധികളും  ആവശ്യപ്പെട്ടു. തുടര്‍ച്ചയായി മത്സരിച്ചു ജയിക്കുന്നത് കുറ്റമല്ളെന്ന വാദമാണ് ആര്യാടനും മുരളീധരനും അടക്കമുള്ളവര്‍ പ്രകടിപ്പിച്ചത്. സിറ്റിങ് എം.എല്‍.എമാരെ ഒഴിവാക്കാന്‍ പാടില്ല. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി പരിഗണനക്ക് അയക്കുന്ന ലിസ്റ്റില്‍ സിറ്റിങ് എം.എല്‍.എമാര്‍ക്കു പുറമെ മറ്റാരുടെയും പേര് ഉള്‍പ്പെടുത്തേണ്ടതില്ല. തുടര്‍ച്ചയായി മത്സരിക്കുകയും ജയിക്കുകയും ചെയ്യുന്നവരെ ഒഴിവാക്കണമെന്ന കാഴ്ചപ്പാട് ശരിയല്ളെന്നും അവര്‍ പറഞ്ഞു. നിര്‍ണായക തെരഞ്ഞെടുപ്പില്‍ വലിയ പരീക്ഷണങ്ങള്‍ക്ക് മുതിരരുത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.