Posted On
date_range Updated On
date_range എസ്.എസ്.എല്‍.സി പരീക്ഷ ഇന്ന് അവസാനിക്കും
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷ ബുധനാഴ്ച അവസാനിക്കും. ജീവശാസ്ത്രം പരീക്ഷയാണ് ബുധനാഴ്ച നടക്കുക. പഴയ സ്കീമിലുള്ള വിദ്യാര്‍ഥികളുടെ ഐ.ടി തിയറി പരീക്ഷകള്‍ മാര്‍ച്ച് 28ന് നടക്കും. 476877 വിദ്യാര്‍ഥികളാണ് ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. ഇതില്‍ 474286 പേര്‍ റെഗുലര്‍ വിഭാഗത്തിലും 2591 പേര്‍ പ്രൈവറ്റായുമാണ് പരീക്ഷ എഴുതിയത്. ഏപ്രില്‍ ഒന്നുമുതല്‍ 16 വരെ 54 കേന്ദ്രങ്ങളില്‍ മൂല്യനിര്‍ണയം നടക്കും. ഏപ്രില്‍ 25നകം ഫലം പ്രഖ്യാപിക്കും. മാര്‍ച്ച് 29നാണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ അവസാനിക്കുക. ഏപ്രില്‍ നാലിന് ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയം തുടങ്ങും. 66 കേന്ദ്രങ്ങളിലാണ് മൂല്യനിര്‍ണയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.