പി. ജയരാജന്‍റെ ജാമ്യാപേക്ഷ: വിധി 21 ന്

തലശ്ശേരി: കതിരൂർ മനോജ് വധക്കേസിൽ റിമാൻഡിൽ കഴിയുന്ന പി.ജയരാജന്‍റെ ജാമ്യാപേക്ഷയിൽ 21ന് വിധി പറയും. പി.ജയരാജന്‍റെ ജാമ്യാപേക്ഷ ഫയലില്‍ സ്വീകരിച്ച കോടതി സി.ബി.ഐക്ക് നോട്ടീസ് അയച്ചിരുന്നു.

കേസില്‍ ചോദ്യം ചെയ്യലിന് വിധേയനായെന്നും അന്വേഷണ സംഘവുമായി സഹകരിച്ചുവെന്നും ജയരാജന്‍ കോടതിയിൽ സമർപ്പിച്ച അപേക്ഷയില്‍ പറയുന്നു. അതിനാല്‍ തന്നെ ജാമ്യമനുവദിക്കണമെന്നും ഭാവിയിലും അന്വേഷണസംഘവുമായി സഹകരിക്കും. ഇത് രാഷ്ട്രീയപ്രേരിതമായ കേസാണെന്നും നിരപരാധിയാണെന്നും അപേക്ഷയില്‍ പറയുന്നുണ്ട്. നിലവില്‍ ഏപ്രില്‍ എട്ടുവരെയാണ് ജയരാജന്റെ റിമാന്‍ഡ് കാലാവധി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.