Posted On
date_range Updated On
date_range ആന്‍റണി, വീരേന്ദ്രകുമാര്‍, സോമപ്രസാദ് എന്നിവരുടെ പത്രികകള്‍ സ്വീകരിച്ചു
തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ എ.കെ. ആന്‍റണി(കോണ്‍ഗ്രസ്), എം.പി. വീരേന്ദ്രകുമാര്‍ (ജെ.ഡി.യു), കെ. സോമപ്രസാദ് (സി.പി.എം) എന്നിവരുടെ പത്രികകള്‍ സൂക്ഷ്മ പരിശോധനയില്‍ സ്വീകരിച്ചു. ആന്‍റണിയുടെയും വീരേന്ദ്രകുമാറിന്‍െറയും പത്രികകള്‍ സ്വീകരിക്കുന്നതിനെതിരെ വി. ശിവന്‍കുട്ടി എം.എല്‍.എ ഉന്നയിച്ച തര്‍ക്കം വരണാധികാരിയായ നിയമസഭാ സെക്രട്ടറി പി.ഡി. ശാരംഗധരന്‍ തള്ളി. 10 വര്‍ഷത്തിനിടെ സര്‍ക്കാര്‍ വസതികളില്‍ താമസിച്ചിരുന്നവര്‍ വാടക, വൈദ്യുതി, വെള്ളം തുടങ്ങിയ ഇനങ്ങളില്‍ കുടിശ്ശിക ഇല്ളെന്ന് അധിക സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നായിരുന്നു ശിവന്‍കുട്ടി ഉന്നയിച്ച തര്‍ക്കം. എന്നാല്‍, ഇത് വരണാധികാരി അംഗീകരിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.