നെല്ലിയാമ്പതി കരുണ എസ്റ്റേറ്റ്​: പോബ്​സിൽ നിന്ന്​ കരം സ്വീകരിക്കാൻ ഉത്തരവ്​

തിരുവനന്തപുരം: നെല്ലിയാമ്പതിയിലെ കരുണ എസ്റ്റേറ്റ് കൈവശം വെച്ചിരിക്കുന്ന സ്വകാര്യ കമ്പനിയായ പോബ്സില്‍ നിന്ന് നികുതി സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് കോടതിയില്‍ കേസ് നിലനില്‍ക്കെയാണ് കരമൊടുക്കുന്നതിന് അനുമതി നല്‍കി മാര്‍ച്ച് ഒന്നിന് റവന്യൂവകുപ്പ് ഉത്തരവിറക്കിയത്. പോബ്സ് ഗ്രൂപ് കൈവശം വെച്ചിരിക്കുന്ന 833 ഏക്കര്‍ ഭൂമിക്ക് നികുതി ഒടുക്കുന്നതിനാണ് കമ്പനി നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ ഉത്തരവ് നല്‍കിയത്. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് തൊട്ടുമുമ്പാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. പോബ്സിന്‍െറ കൈവശമുള്ളത് സര്‍ക്കാറില്‍ നിക്ഷിപ്തമാകേണ്ട ഭൂമിയാണെന്ന് 2014 ല്‍ റവന്യൂവകുപ്പ് നിയോഗിച്ച അന്നത്തെ ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറി അന്വേഷണത്തില്‍ കണ്ടത്തെിയിരുന്നു. ഹൈകോടതിയില്‍ സര്‍ക്കാറിനെ പ്രതിനിധീകരിച്ച അഭിഭാഷകയും അറിയാതെയാണ് ഉത്തരവിറക്കിയത്.

ഉത്തരവ് റദ്ദാക്കണമെന്ന് സുധീരന്‍; നിയമത്തിന് നിരക്കാത്ത തീരുമാനമെന്ന് വി.എസ്
നെല്ലിയാമ്പതി കരുണ എസ്റ്റേറ്റില്‍നിന്ന് നികുതി സ്വീകരിക്കാന്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ റവന്യൂമന്ത്രിയോട് ആവശ്യപ്പെട്ടു.  നടപടി  നിലവിലെ കേസിനെ ദുര്‍ബലമാക്കും. കോടതി നേരത്തേ നല്‍കിയ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണ് ഉത്തരവെന്നും സുധീരന്‍  പറഞ്ഞു.

നെല്ലിയാമ്പതിയിലെ കരുണ എസ്റ്റേറ്റിന്‍െറ ഭൂനികുതി പോബ്സ് ഗ്രൂപ്പില്‍നിന്ന് സ്വീകരിക്കാനുള്ള തീരുമാനം നിയമത്തിനും നീതിക്കും നിരക്കാത്തതും ഹൈകോടതി വിധിക്ക് വിപരീതവുമാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ പ്രസ്താവിച്ചു. നിയമവിരുദ്ധ തീരുമാനം നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കരുതെന്നും വി.എസ് ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.