സസ്​പെൻഷൻ പിൻവലിച്ചു: ടി.ഒ. സൂരജി​നും ജേക്കബ് ജോബി​നും നിയമനം

തിരുവനന്തപുരം: പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി.ഒ. സൂരജിന്‍െറയും തൃശൂര്‍ മുന്‍ പൊലീസ് കമീഷണര്‍ ജേക്കബ് ജോബിന്‍െറയും സസ്പെന്‍ഷന്‍ പിന്‍വലിച്ച് നിയമനം നൽകിയ സര്‍ക്കാര്‍ നടപടി വിവാദമാകുന്നു. വിജിലന്‍സ് ഡയറക്ടറുടെ അനുമതി തേടുന്നതുള്‍പ്പെടെ നടപടിക്രമങ്ങള്‍ പാലിക്കാതെ തീരുമാനം കൈക്കൊണ്ടത് ഇവരെ സംരക്ഷിക്കാനെന്നാണ് ആക്ഷേപം. മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ അധ്യക്ഷനായ സസ്പെന്‍ഷന്‍ റിവ്യൂ കമ്മിറ്റിയാണ് ഇരുവരുടെയും സസ്പെന്‍ഷന്‍ പിന്‍വലിച്ചത്.

അനധികൃത സ്വത്ത് സമ്പാദനകേസിൽ 2014 മുതൽ സസ്പെൻഷനിലായ ടി.ഒ സൂരജിനെ പാർലമെൻററികാര്യ വകുപ്പ് സെക്രട്ടറിയായി നിയമിച്ചു. ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ജേക്കബ് ജോബിനെ വനിതാസെല്‍ എസ്.പി ആയി നിയമിച്ചു.  തൃശൂര്‍ ശോഭാ സിറ്റിയില്‍ സെക്യൂരിറ്റി ജീവനക്കാരനെ കാറിടിച്ചുകൊന്ന കേസില്‍ പ്രതിയായ വിവാദവ്യവസായി നിസാമുമായി വഴിവിട്ട ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലായിരുന്നു ജേക്കബ് ജോബിന്‍െറ സസ്പെന്‍ഷന്‍.

ബി. അശോകിനെതിരായ അച്ചടക്കനടപടി പിന്‍വലിച്ചു
തിരുവനന്തപുരം: സര്‍ക്കാറിനെതിരെ ലേഖനമെഴുതിയതിന് സൈനികക്ഷേമ സ്പെഷല്‍ സെക്രട്ടറി ബി. അശോകിന്‍െറ ശമ്പളം വെട്ടിക്കുറയ്ക്കാനും സെക്രട്ടറിയായി തരംതാഴ്ത്താനുമുള്ള തീരുമാനം  മന്ത്രിസഭായോഗം റദ്ദാക്കി.  മുഖ്യമന്ത്രിയാണ് മന്ത്രിസഭയില്‍ ഇക്കാര്യം അജണ്ടയില്‍ ഉള്‍പ്പെടുത്തി അവതരിപ്പിച്ചത്. വിഷയത്തില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കട്ടെയെന്ന്  മന്ത്രിമാര്‍ പറഞ്ഞു. തുടര്‍ന്ന് അച്ചടക്കനടപടി അവസാനിപ്പിക്കാന്‍ നടപടിയെടുക്കാന്‍ ചീഫ് സെക്രട്ടറി പി.കെ. മൊഹന്തിക്ക് മുഖ്യമന്ത്രി നിര്‍ദേശംനല്‍കി. അഖിലേന്ത്യാ സര്‍വിസ് പെരുമാറ്റച്ചട്ടത്തിലെ വകുപ്പുകള്‍ പ്രകാരം അശോകിനെതിരെ സര്‍ക്കാര്‍ നല്‍കിയ കുറ്റപത്രങ്ങള്‍ പിന്‍വലിക്കാന്‍ ചീഫ് സെക്രട്ടറി നടപടിയെടുക്കും. അശോകിന്‍െറ  വിഷയം മന്ത്രിസഭ ചര്‍ച്ച ചെയ്യവെ ഡി.ജി.പി ജേക്കബ് തോമസിനെതിരായ നടപടിയില്‍ തീരുമാനമുണ്ടോയെന്ന് മന്ത്രിമാര്‍ ചോദിച്ചു. ജേക്കബ് തോമസിന്‍െറ കാര്യത്തില്‍ നടപടി തുടരുമെന്നായിരുന്നു  മുഖ്യമന്ത്രിയുടെ മറുപടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.