Posted On
date_range Updated On
date_range ഗൗരിയമ്മ വീണ്ടും എ.കെ.ജി സെന്‍ററിൽ; നാല് സീറ്റുകൾ ആവശ്യപ്പെട്ടു
തിരുവനന്തപുരം: ജെ.എസ്.എസ് നേതാവ് കെ. ആർ ഗൗരിയമ്മ വീണ്ടും എ.കെ.ജി സെന്‍ററിലെത്തി. 22 വർഷങ്ങൾക്ക് ശേഷമാണ് ഗൗരിയമ്മ സി.പി.എം ആസ്ഥാനത്തെത്തുന്നത്. ജെ.എസ്.എസ്--സി.പി.എം പ്രാഥമിക സീറ്റ് ചര്‍ച്ചകള്‍ക്കു വേണ്ടി എത്തിയ അവർ സി.പി.എം നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. തെരഞ്ഞെടുപ്പിൽ അരൂരടക്കം നാല് സീറ്റുകൾ ആവശ്യപ്പെട്ട് എൽ.ഡി.എഫ് നേതൃത്വത്തിന് കത്ത് നൽകി. ചേർത്തല, അരൂർ, ഇരവിപുരം, വർക്കല എന്നീ സീറ്റുകളാണ് ജെ.എസ്.എസ് ആവശ്യപ്പെട്ടത്.
മുന്നണിയിൽ കൂടിയാലോചിച്ച ശേഷം അറിയിക്കാമെന്ന് സി.പി.എം നേതാക്കൾ ഗൗരിയമ്മയെ അറിയിച്ചു. ജെ.എസ്.എസ് നേതാക്കളോടൊപ്പമാണ് ഗൗരിയമ്മ എ.കെ.ജി സെന്‍ററിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.