സോളാര്‍ കമീഷനു മുന്നില്‍ പൊട്ടിക്കരഞ്ഞ് സരിത

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ്. നായര്‍ സോളാര്‍ കമീഷനില്‍ ഹാജരായി. ഉമ്മന്‍ചാണ്ടിയുടെ അിഭാഷകന്‍ വിസ്താരം നടത്തുന്നതിനിടെ സരിത ശക്തമായി പ്രതികരിക്കുകയും പൊട്ടിക്കരയുകയും ചെയ്തു. മാധ്യമങ്ങളിലൂടെ പുറത്തുവന്ന കത്ത് താന്‍ എഴുതിയതാണെന്ന് സരിത സമ്മതിച്ചു. കത്ത് സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ന്ന വേളയിലാണ്  കത്ത് ജയിലില്‍ വെച്ച് താന്‍ തന്നെ എഴുതിയതാണെന്നും അത് തന്‍റെ കൈപ്പടയാണെന്നും സരിത സമ്മതിച്ചത്.

ഇന്ന്  ഹാജരായില്ളെങ്കില്‍ സരിതയെ അറസ്റ്റ് ചെയ്യാന്‍ ഡി.ജി.പിക്ക് കമീഷന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ആര്യാടന്‍ മുഹമ്മദ്, ഹൈബി ഈഡന്‍, കെ.സി. വേണുഗോപാല്‍ എന്നിവരുടെ അഭിഭാഷകര്‍ക്ക് സരിതയെ രഹസ്യമായി വിസ്തരിക്കാനും കമീഷന്‍ അനുവാദം നല്‍കി.
ഉത്തരവ് പാലിക്കാതെ കഴിഞ്ഞ മൂന്ന് തവണ സരിത ഹാജരാകാത്തതിനാലാണ് കമീഷന്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT