പ്ളസ് വണ്‍ പ്രവേശം: രണ്ടാം അലോട്ട്മെന്‍റ് നാളെ

തിരുവനന്തപുരം: പ്ളസ് വണ്‍ പ്രവേശത്തിന്‍െറ മുഖ്യ അലോട്ട്മെന്‍റ് പ്രക്രിയയിലെ രണ്ടാമത്തെ അലോട്ട്മെന്‍റ് ഫലം ജൂണ്‍ 27ന് രാവിലെ 10 മുതല്‍ പ്രവേശത്തിന് സാധ്യമാകും വിധം പ്രസിദ്ധീകരിക്കും. വിശദാംശം www.hscap.kerala.gov.in ല്‍ ലഭിക്കും.  
രണ്ടാമത്തെ ലിസ്റ്റ് പ്രകാരമുള്ള പ്രവേശം ജൂണ്‍ 27, 28 തീയതികളില്‍. താല്‍ക്കാലിക പ്രവേശത്തില്‍ തുടരുന്ന വിദ്യാര്‍ഥികള്‍ക്ക് ഹയര്‍ ഓപ്ഷന്‍ നിലനിര്‍ത്താന്‍ ഇനി അവസരം ഉണ്ടായിരിക്കില്ല. അലോട്ട്മെന്‍റ് ലഭിച്ച എല്ലാ വിദ്യാര്‍ഥികളും അതത് സ്കൂളില്‍ ഫീസടച്ച് സ്ഥിരപ്രവേശം നേടണം. അലോട്ട്മെന്‍റ് ലഭിച്ചവര്‍ അലോട്ട് ചെയ്ത സ്കൂളില്‍ ജൂണ്‍ 28 വൈകീട്ട് അഞ്ചിന് മുമ്പ് സ്ഥിരപ്രവേശം നേടണം. ജൂണ്‍ 30 നായിരിക്കും പ്ളസ് വണ്‍ ക്ളാസുകള്‍ ആരംഭിക്കുന്നതെന്ന് ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു.
ഈ അലോട്ട്മെന്‍േറാടു കൂടി പ്രവേശത്തിന്‍െറ ആദ്യഘട്ടം പൂര്‍ത്തിയാകും.  സി.ബി.എസ്.ഇയുടെ സ്കൂള്‍തല പരീക്ഷയില്‍ യോഗ്യത നേടിയവര്‍ക്കും 2016 എസ്.എസ്.എല്‍.സി സേ പരീക്ഷ പാസായവര്‍ക്കും നേരത്തേ അപേക്ഷ നല്‍കാന്‍ കഴിയാതിരുന്ന മറ്റ് എല്ലാ വിദ്യാര്‍ഥികള്‍ക്കും വേണ്ടിയുള്ള സപ്ളിമെന്‍ററി അലോട്ടമെന്‍റ് അപേക്ഷ ജൂലൈ എട്ടു മുതല്‍ സമര്‍പ്പിക്കാം.  അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്മെന്‍െറാന്നും ലഭിച്ചിട്ടില്ലാത്തവര്‍ക്ക് നിലവിലെ അപേക്ഷ പുതുക്കി പുതിയ ഓപ്ഷനുകള്‍ കൂട്ടിച്ചേര്‍ത്ത് സപ്ളിമെന്‍ററി അലോട്ട്മെന്‍റിന് അപേക്ഷ നല്‍കാം. അപേക്ഷ സമര്‍പ്പിക്കുന്നതിന്‍െറയും മറ്റു വിശദവിവരവും പിന്നീട് പ്രസിദ്ധീകരിക്കും അതിനുശേഷം മാത്രം അപേക്ഷ പുതുക്കി നല്‍കണമെന്നും ഡയറക്ടര്‍ അറിയിച്ചു.

ജില്ലകളില്‍ അവശേഷിക്കുന്ന സീറ്റുകള്‍
തിരുവനന്തപുരം:  501180 വിദ്യാര്‍ഥികളാണ് ഇത്തവണ പ്ളസ് വണ്‍ പ്രവേശത്തിനായി അപേക്ഷ സമര്‍പ്പിച്ചത്. ജില്ലകളില്‍ ആകെയുള്ള മെറിറ്റ് സീറ്റ്, സ്ഥിരം, താല്‍ക്കാലിക പ്രവേശം നേടിയവര്‍, അവശേഷിക്കുന്ന സീറ്റുകള്‍ എന്നിവ ക്രമത്തില്‍: തിരുവനന്തപുരം 24586, 11098, 8166, 5322, കൊല്ലം 21552, 8654, 7806, 5092, പത്തനംതിട്ട 11787, 4942, 3012, 3833, ആലപ്പുഴ 18440, 7864, 5657, 4919, കോട്ടയം 16556, 7041, 4480, 5035, ഇടുക്കി 9339, 3661, 2668, 1371, 3010, എറണാകുളം 23923, 9276, 8622, 6025, തൃശൂര്‍ 25375, 9655, 9624, 6096, പാലക്കാട് 23787, 9821, 7894, 6072, മലപ്പുറം 39758, 14692, 14612, 10454,  കോഴിക്കോട് 27214, 9132, 11193, 6889, വയനാട് 7871, 3123, 3012, 1736, കണ്ണൂര്‍ 25122, 9219, 8383, 7520, കാസര്‍കോട് 12752, 4721, 4409, 3622.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.