കടുവയെ ചത്തനിലയിൽ കണ്ടെത്തി

പുനലൂർ (കൊല്ലം): പുനലൂർ അച്ചൻകോവിൽ വനം ഡിവിഷനിൽ കടുവയെ ചത്തനിലയിൽ കണ്ടെത്തി. കല്ലാർ റേഞ്ചിൽ അറമ്പ സെക്ഷനിലെ കൂട്ടുക്കല്ല് ഭാഗത്താണ് കടുവയുടെ ജഡം കഴിഞ്ഞ ദിവസം കണ്ടെത്തിയത്. വനത്തിൽ വിറക് ശേഖരിക്കാൻ പോയ ആദിവാസികളാണ് വിവരം അധികൃതർക്ക് കൈമാറിയത്. സ്വഭാവിക മരണമെന്നാണ് പ്രാഥമിക നിഗമനം. ജഡത്തിന് മൂന്നു ദിവസമെങ്കിലും പഴക്കം തോന്നിക്കും. ഉന്നത വനപാലകരും പൊലീസും സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.