15 സ്‌കൂളുകള്‍ കൂടി ഏറ്റെടുക്കേണ്ടി വരുമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: മലാപ്പറമ്പ് സ്കൂൾ കൂടാതെ അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന 15 സ്‌കൂളുകള്‍ കൂടി സര്‍ക്കാറിന് ഏറ്റെടുക്കേണ്ടി വരുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്. മലാപ്പറമ്പ് സ്‌കൂള്‍ ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വന്നതോടെ സ്‌കൂൾ മാനേജ്‌മെന്‍റ് നിയമനടപടികൾ സ്വീകരിക്കുകയാണ്. എന്നാല്‍, സ്‌കൂള്‍ ഏറ്റെടുക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും മന്ത്രി രവീന്ദ്രനാഥ് പറഞ്ഞു.

ശാശ്വത പരിഹാരത്തിനായി ഓര്‍ഡിനന്‍സ് ഇറക്കുന്നത് സർക്കാറിന്‍റെ പരിഗണനയിലാണ്. നിയമ നിര്‍മാണത്തിലൂടെ പ്രശ്‌നപരിഹാരത്തിന് മാര്‍ഗമുണ്ടാക്കും. മലാപ്പറമ്പിലെ പോലെ പ്രതിസന്ധി നേരിടുന്നത് 15 സ്‌കൂളുകളുണ്ട്. ഇവയില്‍ കോടതി ഉത്തരവ് മൂലമുള്ള നിയമപ്രശ്‌നങ്ങൾ ഉള്ളവയുമുണ്ട്. ഇത് പരിഹരിക്കാന്‍ നിയമ വിദഗ്ധരുമായി ചര്‍ച്ച ചെയ്ത് വരികയാണെന്നും മന്ത്രി രവീന്ദ്രനാഥ് വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.