വൃക്കമാറ്റ ശസ്ത്രക്രിയ നടത്തിയ യുവാവ് തുടര്‍ചികിത്സക്ക് പണമില്ലാതെ ദുരിതത്തില്‍

കാഞ്ഞിരപ്പള്ളി: നാട്ടുകാരുടെ കാരുണ്യത്താല്‍ ലഭിച്ച 10 ലക്ഷത്തോളം രൂപ മുടക്കി വൃക്കമാറ്റ ശസ്ത്രക്രിയ നടത്തിയ മഞ്ഞപ്പള്ളി കുറ്റുവേലില്‍ സനല്‍ ചന്ദ്രന്‍ (25) തുടര്‍ചികിത്സക്ക് പണമില്ലാതെ ദുരിതത്തില്‍. മാസം 20,000 ഓളം രൂപയാണ് പരിശോധനക്കും മരുന്നിനുമായി വേണ്ടത്. ഇത് കൂടാതെ താമസിക്കുന്ന വീടിന്‍െറ വാടകയും വീട്ടുചെലവുകളും നടത്താനും  മാര്‍ഗമില്ലാതെ തുടര്‍ജീവിതം തന്നെ അസാധ്യമായ നിലയിലാണ് അഞ്ചംഗ കുടുംബം.  സനലിന്‍െറ പിതാവ് ചന്ദ്രന്‍ ഏതാനും വര്‍ഷം മുമ്പ് മരണപ്പെട്ടു.

സനല്‍  ടി.വി റിപ്പയറായും ഡ്രൈവറായും ജോലി ചെയ്തു കിട്ടുന്ന പണവും മാതാവ് ഓമന കൂലിപ്പണിയെടുത്ത് കിട്ടുന്ന പണവും ഉപയോഗിച്ചാണ് സഹോദരിയും ഭാര്യയും മൂന്നു വയസ്സുള്ള കുഞ്ഞുമടങ്ങുന്ന കുടുംബം കഴിഞ്ഞിരുന്നത്. ഇരുവൃക്കയും തകരാറിലായതിനെ തുടര്‍ന്ന് എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സനലിന് മാതാവ് ഓമന വൃക്ക നല്‍കാന്‍ തയാറായി.

ചികിത്സക്കാവശ്യമായ പണം കണ്ടത്തൊന്‍ കഴിയാതെ വന്നതോടെയാണ് ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി നേതൃത്വം നല്‍കുന്ന ചങ്ങനാശേരി പ്രത്യാശ ടീമും കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തും ചേര്‍ന്ന് രൂപവത്കരിച്ച ജീവന്‍ രക്ഷാസമിതി ധനസമാഹരണം നടത്തി ശസ്ത്രക്രിയ നടത്തിയത്. സനലിന്‍െറ ചികിത്സക്കായി സ്വരൂപിച്ച 10 ലക്ഷം രൂപയും വിനിയോഗിച്ചെങ്കിലും ഇപ്പോള്‍ തുടര്‍ചികിത്സക്ക് മാര്‍ഗമില്ലാത്ത അവസ്ഥയാണ്. ശസ്ത്രക്രിയ കഴിഞ്ഞതോടെ ജോലി ചെയ്യാനാകാത്ത സനലും മകന് വൃക്ക നല്‍കിയതോടെ യാതൊരു ജോലി ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലായ മാതാവും  ഇപ്പോള്‍ അടുത്ത സുഹൃത്തുക്കളുടെയും പരിചയക്കാരുടെയും സഹായത്താലാണ് ദിവസങ്ങള്‍ തള്ളിനീക്കുന്നത്.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.